നടന്മാരായ കിച്ചാ സുദീപും അജയ് ദേവ്ഗണും ഹിന്ദി ഭാഷയെക്കുറിച്ച് നടത്തുന്ന സംവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. ഹിന്ദി ഒരിക്കലും ഇന്ത്യയുടെ രാഷ്ട്രഭാഷയാകില്ലെന്നും വിവിധ രാജ്യത്തിന്റെ ഭാഷകളിലുള്ള വൈവിധ്യത്തെ ബഹുമാനിക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഗം കുറിച്ചു.
എല്ലാ ഭാഷയ്ക്കും ചരിത്രപരമായ മൂല്യമുണ്ട്. എല്ലാവരും അവരുടെ ഭാഷയെക്കുറിച്ച് അഭിമാനിക്കുന്നു. ഞാന്‍ ഒരു അഭിമാനിയായ കന്നടിഗയാണ്- സിദ്ധരാമയ്യ കുറിച്ചു.
കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറും ഈ അഭിപ്രായത്തോട് യോജിച്ചു. ഇന്ത്യയില്‍ 19,500 വായ്മൊഴികളുണ്ടെന്നും ഭാഷ ഏതായാലും രാജ്യത്തോടുള്ള സ്നേഹം ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദി ഒരു ദേശീയ ഭാഷയല്ലെന്നാണ് കിച്ചാ സുദീപ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്. പിന്നെ എന്തിനാണ് നിങ്ങള്‍ നിങ്ങളുടെ പുതിയ സിനിമ ഹിന്ദിയില്‍ മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കുന്നതെന്ന് ഇതിന് മറുപടിയായി അജയ് ദേവ്ഗണും ചോദിച്ചു. ഈ തര്‍ക്കത്തില്‍ ഒട്ടനവധി പേര് അഭിപ്രായവുമായി രംഗത്തെത്തി. കര്‍ണാടക മുന്‍മുഖ്യമന്ത്രി കുമാരസ്വാമി കിച്ചാ സുദീപ പറഞ്ഞതില്‍ തെറ്റില്ലെന്നും നൂറ് ശതമാനം ശരിയാണെന്നും ട്വീറ്റ് ചെയ്തു. അജയ് ദേവ്ഗണിന്റേത് പരിഹാസ്യമായ വാദമാണെന്നും അദ്ദേഹം പറഞ്ഞു.
കന്നഡയും തെലുങ്കും തമിഴും മലയാളവും മറാഠിയും പോലെ ഹിന്ദിയും അതിലൊരു ഭാഷയാണ്. ഇന്ത്യ നിരവധി ഭാഷകളുടെ ഉദ്യാനമാണ്. വര്‍ണ വൈവിധ്യങ്ങളുടെ നാടാണ്. അത് കാത്തുസൂക്ഷിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോളിവുഡിനെ മറികടന്ന് കന്നഡ സിനിമ വളരുകയാണെന്ന് അജയ് ദേവ്?ഗണ്‍ മനസിലാക്കണം. നിങ്ങളുടെ ഫൂല് ഔര്‍ കാണ്ടേ എന്ന ചിത്രം ഒരു വര്‍ഷമാണ് ബം?ഗളൂരുവില്‍ പ്രദര്‍ശിപ്പിച്ചത്. ഹിന്ദി അടിത്തറയായുള്ള കേന്ദ്രത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രാദേശിക ഭാഷകളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.
കര്‍ണാടക തക് എന്ന വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിനിടെ കെ.ജി.എഫ്, പുഷ്പ പോലുള്ള ചിത്രങ്ങള്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടുന്നതിനേക്കുറിച്ച് ചോദിച്ചപ്പോഴാണ് സുദീപ ഹിന്ദി ദേശീയ ഭാഷയല്ലെന്ന് പറഞ്ഞത്. ഹിന്ദി സിനിമകളെ എന്തുകൊണ്ടാണ് പാന്‍ ഇന്ത്യന്‍ സിനിമകളെന്ന് വിളിക്കാത്തതെന്നും ഇന്ന് ഏത് സിനിമയാണ് അവരുടെ പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണം ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചിരുന്നു.
ഇതിന് ഹിന്ദിയില്‍ ട്വീറ്റ് ചെയ്താണ് അജയ് ദേവ്ഗണ് മറുപടി നല്‍കിയത്. ഹിന്ദി എപ്പോഴും നമ്മുടെ മാതൃഭാഷയായിരിക്കുമെന്നും രാഷ്ട്രഭാഷയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചത് എന്താണെന്ന് ഇനി നേരില്‍ക്കാണുമ്പോള്‍ നല്‍കാമെന്നും ഏതെങ്കിലും തരത്തിലുള്ള വിവാദം ഉയര്‍ത്തിവിടാനോ അല്ലായിരുന്നു താന്‍ ശ്രമിച്ചതെന്നും സുദീപയും പറഞ്ഞു.
Content Highlights: Ajay Devgn, HIndi Controversy, Siddaramaiah, Kumaraswamy, Kicha Sudeep
Published: 28 Apr 2022, 02:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented