
സിനിമകളുടെ തിരഞ്ഞെടുപ്പുകൾ കൊണ്ടും പ്രമേയത്തിലെ വ്യത്യസ്തകൾ കൊണ്ടും ഏറെ ശ്രദ്ധേയമായ താരമാണ് അദിവി ശേഷ്. തെലുങ്ക് സിനിമയിൽ നാഴികകല്ലായിരുന്നു അദിവി നായകനായി എത്തിയ ഗൂഢാചാരി. ശശി കിരൺ ടിക്ക ഒരുക്കിയ ചിത്രം തെലുങ്കിലെ തന്നെ വമ്പൻ ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരുന്നു. ഗൂഢാചാരിയുടെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം മേജർ എന്ന ചിത്രത്തിലൂടെ ശശി കിരൺ ടിക്കയുമായി അദിവി വീണ്ടും ഒന്നിച്ച് ബ്ലോക്ക് ബസ്റ്റർ വിജയം ആവർത്തിച്ചിരുന്നു. താരത്തിന്റെ അവസാനമായി ഇറങ്ങിയ ഹിറ്റ് 2വും വമ്പൻ വിജയമായിരുന്നു സ്വന്തമാക്കിയിരുന്നത്. ഇപ്പോള്‍
ഗൂഢാചാരിയുടെ തുടർച്ചയായ "ജി 2" പ്രഖ്യാപിച്ചിരിക്കുകയാണ്. അദിവി ശേഷിന്റെ കഥയിൽ വിനയ് കുമാർ സിരിഗിനീടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ജനുവരി 9 ന് അണിയറ പ്രവർത്തകർ “പ്രീ വിഷൻ” വീഡിയോ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. മേജറിന്റെ എഡിറ്ററായ വിനയ് കുമാർ സിരിഗിനീഡി ഈ ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. ശേഷ് തന്നെയാണ് കഥ എഴുതിയിരിക്കുന്നത്. ഈ വമ്പൻ ബജറ്റ് പാൻ ഇന്ത്യ ചിത്രത്തിനായി മൂന്ന് ജനപ്രിയ പ്രൊഡക്ഷൻ ഹൗസുകൾ ചേരുന്നു. പീപ്പിൾ മീഡിയ ഫാക്ടറി, അഭിഷേക് അഗർവാൾ ആർട്സ്, എകെ എന്റർടെയ്ൻമെന്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറുകളിൽ ടിജി വിശ്വ പ്രസാദും അഭിഷേക് അഗർവാളും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
കറുത്ത സ്യൂട്ടിൽ കയ്യിൽ മെഷീൻ ഗണ്ണും പിടിച്ചിരിക്കുന്ന അദിവി ശേഷ് ആക്ഷൻ ആരംഭിക്കാൻ ഒരുങ്ങുകയാണെന്ന് സൂചിപ്പിക്കുന്ന ചിത്രത്തിന്റെ കൺസെപ്റ്റ് പോസ്റ്ററും നിർമ്മാതാക്കൾ പുറത്തുവിട്ടു. ഗൂഢാചാരിയുടെ മുഴുവൻ കഥയും ഇന്ത്യയുടെ പശ്ചാത്തലത്തിൽ ആയിരുന്നെങ്കിൽ, G2 അന്തർദേശീയ ക്യാൻവാസിലാണ് ഒരുങ്ങുന്നത്. ഗൂഢാചാരി ആൽപ്സ് പർവതനിരകളിൽ അവസാനിച്ചിടത്ത് നിന്നാണ് ഗൂഢാചാരി രണ്ടാം ഭാഗം ആരംഭിക്കുന്നത്. നിരവധി പുതിയ കഥാപാത്രങ്ങൾ ഇതിനകം നിലവിലുള്ള സ്റ്റാർ കാസ്റ്റിനൊപ്പം ചേരുന്നു. കഥയുടെ സ്പാൻ, മേക്കിംഗ്, സാങ്കേതിക നിലവാരം, അന്തർദേശീയ സംഘം എന്നിവയുടെ കാര്യത്തിൽ ചിത്രം വളരെ വലുതായിരിക്കും.
Content Highlights: Adivi Sesh, G2, Pan Indian Movie
Published: 29 Dec 2022, 06:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented