
ഒരു കൂട്ടം യുവ താരങ്ങളെ അണി നിരത്തി ജോൺ വർഗീസ് സംവിധാനം ചെയ്ത ചിത്രം അടി കപ്യാരേ കൂട്ടമണി തമിഴിൽ റീമേയ്ക്ക് ചെയ്യുന്നു. ഹോസ്റ്റൽ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ അശോക് സെൽവനാണ് നായകൻ. പ്രിയ ഭവാനി ശങ്കറാണ് നായിക. സതീഷ്, നാസർ, കെപിഐ യോഗി, കൃഷ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സുമന്ത് സംവിധാനം ചെയ്യുന്ന ചിത്രം ആർ രവീന്ദ്രനാണ് നിർമിക്കുന്നത്. പ്രവീൺ കുമാർ ഛായാഗ്രഹണവും ബോബോ ശശി സംഗീതവും നിർവഹിക്കുന്നു.
ഒരു ബോയ്സ് ഹോസ്റ്റലിൽ ഒരു പെൺകുട്ടി പെട്ടു പോകുന്നതും അവിടെ നിന്നും പുറത്ത് കടക്കാൻ അവളും ആൺസുഹൃത്തുക്കളും ചേർന്ന് നടത്തുന്ന പരിശ്രമങ്ങളുമാണ് അടി കപ്യാരേ കൂട്ടമണിയുടെ പ്രമേയം. കോമഡി ഹൊറർ ചിത്രമായെത്തിയ അടി കപ്യാരേ കൂട്ടമണിയിൽ ധ്യാൻ ശ്രീനിവാസൻ, നമിത പ്രമോദ്, നീരജ് മാധവ്, അജു വര്ഡഗീസ്, മുകേഷ്, ബിജുക്കുട്ടൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. 2015 ൽ പുറത്തിറങ്ങിയ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു. ജോൺ വർഗീസ് തന്നെയാവും സംവിധായകനെന്നും പഴയ താരനിരയ്ക്കൊപ്പം ഒരു സർപ്രൈസ് താരവുമുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
content highlights : Adi Kapyare Kootamani tamil remake ashok selvan priya bhavani shankar
Published: 17 Jul 2021, 11:52 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented