സുഹൃത്തുക്കൾക്കും കുടുംബത്തിനും ഒപ്പം ഓസ്ട്രേലിയയിൽ എത്തിയതായിരുന്നു നിവിൻ പോളി.

ഓസ്ട്രേലിയയിൽ യാത്ര ചെയ്യവേ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ താരകുടുംബത്തോടൊപ്പമുള്ള നിമിഷങ്ങൾ പങ്കുവെച്ച് നടി ശോഭന. മലയാളികളുടെ ഇഷ്ടതാരം നിവിൻ പോളിയേയും കുടുംബത്തേയുമാണ് ശോഭന ഓസ്ട്രേലിയയിൽവെച്ച് കണ്ടത്. നടന്നു പോകുന്നതിനിടെ അപ്രതീക്ഷിതമായിട്ടാണ് നിവിൻ പോളിയേയും കുടുംബത്തേയും ശോഭന കണ്ടുമുട്ടിയത്.
ഓസ്ട്രേലിയൻ നഗരമായ ബ്രിസ്ബെന്നിൽ വച്ചാണ് ശോഭന നിവിനേയും കുടുംബത്തേയും കണ്ടുമുട്ടിയത്. ‘എന്നോടൊപ്പം ഇതാരാണെന്നു നോക്കൂ’ എന്ന ആമുഖത്തോടെയാണ് നിവിൻ പോളിയുടെ ഭാര്യയേയും മകളെയും ശോഭന കാണിക്കുന്നത്. അതിനുശേഷം നാടകീയമായി നിവിൻ പോളിയും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സുഹൃത്തുക്കൾക്കും കുടുംബത്തിനും ഒപ്പം ഓസ്ട്രേലിയയിൽ എത്തിയതായിരുന്നു നിവിൻ പോളി.
ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോക്ക് പ്രതികരണവുമായി നിവിൻ പോളി എത്തി. മാഡത്തിനെ കാണാനായതിൽ ഏറെ സന്തോഷം എന്നാണ് അദ്ദേഹം കമന്റ് ചെയ്തത്. നിവിന്റെ മകനെക്കുറിച്ചും നിരവധി പേർ കമന്റ് ചെയ്തു. ഇതെന്താ രണ്ട് നിവിൻ പോളിയോ? നിവിന്റെ മകൻ അദ്ദേഹത്തിന്റെ തനിപ്പകർപ്പാണ്, നിവിന്റെ പിറകിൽ ബാംഗ്ലൂർ ഡേയ്സ് സിനിമയിലെ നിവിൻ പോളി നിൽക്കുന്നു, പിറകിലുള്ളത് തട്ടത്തിൻ മറയത്തിലെ നിവിൻ പോളിയാണോ എന്നെല്ലാമാണ് ശ്രദ്ധേയമായ മറ്റു പ്രതികരണങ്ങൾ.
മോഹൻലാൽ-തരുൺ മൂർത്തി ടീമിന്റെ തുടരും എന്ന ചിത്രത്തിലാണ് ശോഭന മലയാളത്തിൽ ഒടുവിൽ അഭിനയിച്ചത്. അഖിൽ സത്യൻ സംവിധാനം ചെയ്ത സർവം മായ, ബി. ഉണ്ണിക്കൃഷ്ണൻ ഒരുക്കിയ പ്രതിഛായ എന്നിവയാണ് നിവിൻ പോളിയുടേതായി ഒടുവിലെത്തിയ ചിത്രം. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബത്ലഹേം കുടുംബ യൂണിറ്റ് ആണ് റിലീസിനൊരുങ്ങുന്ന നിവിൻ പോളി ചിത്രം.
Content Highlights: Legendary actress Shobana surprised her fans by sharing a delightful video documentation of an unexpected encounter with Mollywood star Nivin Pauly and his family on the streets of Brisbane, Australia.
Published: 21 May 2026, 03:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented