തെലുങ്കു നടി നിഹാരിക കോനിഡേലയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ചൈതന്യ ജൊന്നലഗെഡ്ഡയാണ് വരൻ. ടെക് മഹീന്ദ്രയിലാണ് ചൈതന്യ ജോലി ചെയ്യുന്നത്. ഹൈദരാബാദ് ട്രിഡന്റ് ഹോട്ടലിൽ വച്ചായിരുന്നു ചടങ്ങുകൾ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങിൽ ഏറ്റവുമടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ഡിസംബറിൽ വിവാഹം നടത്താനാണ് കുടുംബം പദ്ധതിയിടുന്നത്.
ചിരഞ്ജീവി, രാം ചരൺ, അല്ലു അർജുൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.
നടനും നിർമാതാവുമായ നാഗേന്ദ്ര ബാബുവിന്റെ മകളാണ് നിഹാരിക.തെലുങ്കു നടൻ വരുൺ തേജ് സഹോദരനാണ്. തെലുങ്കു സൂപ്പർതാരങ്ങളായ ചിരഞ്ജീവിയുടെയും പവൻ കല്യാണിന്റെയും അനന്തിരവളാണ് നിഹാരിക. നടന്മാരായ രാം ചരൺ, സായ് ധരം തേജ്, അല്ലു അർജുൻ, അല്ലു സിരിഷ് എന്നിവർ കസിൻ സഹോദരങ്ങളുമാണ്.
തെലുങ്ക് ടെലിവിഷൻ ചാനലിൽ അവതാരകയായാണ് നിഹാരിക കരിയർ തുടങ്ങുന്നത്. ഒക മനസു ആണ് തെലുങ്കിലെ ആദ്യ ചിത്രം. ഒരു നല്ല നാൾ പാത്ത് സൊൽറേൻ, ഹാപ്പി വെഡിങ്ങ്, സൂര്യകാന്തം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സൈറാ നരസിംഹ റെഡ്ഡിയാണ് വരാനിരിക്കുന്ന ചിത്രം.
Content Highlights :Actress Niharika Konidela gets engaged to Chaitanya Engagement Pictures
Published: 14 Aug 2020, 02:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented