
തെരുവ് നായ്ക്കളുടെ ആക്രമണമാണ് കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറയുന്നത്. അപകടകാരികളായ ഇത്തരം മൃഗങ്ങളെ കൊല്ലാൻ അനുമതി തേടി സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കേരളം. ഇപ്പോൾ തെരുവുനായ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി മൃദുല മുരളി.
തെരുവുനായ്ക്കളെ കൊല്ലുന്നത് നിർത്തണമെന്നും പകരം ആനിമൽ ഷെൽട്ടറുകളുണ്ടാക്കി അവയെ പാർപ്പിക്കണമെന്നുമാണ് നടി ആവശ്യപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് മൃദുലയുടെ പ്രതികരണം. കൊലപാതകവും കൊടും കുറ്റകൃത്യങ്ങളും ചെയ്യുന്ന മനുഷ്യരെ ശിക്ഷിക്കുന്നതിന് പകരം മുഴുവൻ മനുഷ്യരാശിയേയും ഇല്ലായ്മ ചെയ്യണോ എന്ന് അവർ ചോദിക്കുന്നു. തെരുവുനായ്ക്കളെ കൊല്ലുന്നത് നിർത്തൂ എന്ന ഹാഷ്ടാഗും അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നിരവധി പേരാണ് മൃദുലയെ അനുകൂലിച്ചും എതിർത്തും കമന്റുകളുമായെത്തിയത്. മൃഗസ്നേഹികൾ ഇറങ്ങിയല്ലോ എന്ന കമന്റിന് ഇറങ്ങണമല്ലോ, ആ പാവങ്ങൾക്ക് അതിന് പറ്റില്ലല്ലോ എന്നായിരുന്നു നടിയുടെ മറുപടി.
ആദ്യം പുറത്തേക്കിറങ്ങു, നായ കടിച്ച് പേ പിടിച്ചാൽ ആരും തിരിഞ്ഞുനോക്കില്ല എന്നാണ് മറ്റൊരു കമന്റ്. എനിക്ക് കടി കിട്ടി പേ പിടിച്ചാൽ തിരിഞ്ഞുനോക്കാൻ ആളുകൾ ഉണ്ടാവുമോ ഇല്ലയോ എന്നുള്ളത് തീരുമാനിക്കാൻ നിങ്ങളാരാണ്? നായ്ക്കളെ കൊല്ലുന്നതിനേക്കാൾ മികച്ച പരിഹാരമുണ്ട് എന്നായിരുന്നു ഇതിന് മൃദുല കൊടുത്ത മറുപടി.
Content Highlights: actress mrudula murali against killing stray dogs, stray dogs attack kerala
Published: 13 Sept 2022, 12:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented