
കെ.ജി.എഫ് എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയിൽ തരംഗം സൃഷ്ടിച്ച നടനാണ് യഷ്. കഴിഞ്ഞ ഒക്ടോബറിലാണ് യഷിനും ഭാര്യ രാധികയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്.
ഇപ്പോഴിതാ മകന്റെ പേരിടൽ ചടങ്ങിന്റെ വിഡിയോയും ചിത്രങ്ങളും പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. യഥർവ് എന്നാണ് മകന് പേരിട്ടിരിക്കുന്നത്. യഷിന്റേയും രാധികയുടേയും ആയ്റയുടേയും പേരിൽ നിന്നാണ് പൂർണ്ണം എന്നർഥം വരുന്ന ഈ പേര് കണ്ടെത്തിയതെന്ന് യഷ് കുറിക്കുന്നു.
ആയുഷ് എന്നാണ് കുഞ്ഞിന്റെ പേര് എന്ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.എന്നാൽ മകന്റെ പേരിടൽ ചടങ്ങ് ഉടനെ ഉണ്ടെന്നും ആരാധകരുമായി അത് പങ്കുവയ്ക്കുമെന്നും ആയുഷ് എന്നല്ല മകന്റെ പേര് എന്നും കഴിഞ്ഞ ദിവസം രാധിക കുറിച്ചിരുന്നു.
2016 ലാണ് രാധികയും യഷും വിവാഹിതരായത്. 2018 ഡിസംബറിലാണ് മകൾ ജനിച്ചത്.......
മൂത്ത കുഞ്ഞിന് പേരിടാൻ സമയപ്പോൾ ആരാധകരടക്കം ഒട്ടനവധിപേർ നിർദ്ദേശവുമായി രംഗത്ത് വന്നിരുന്നു. പക്ഷേ ഞങ്ങൾക്ക് വേണ്ടിയിരുന്നത് വ്യത്യസ്തമായ ഒരു ഒരു പേരാണ്. അയ്റ എന്ന പേര് വന്നത് അമരാവതിയിൽ നിന്നാണ്. ഞങ്ങളുടെ മകൾക്ക് അനുയോജ്യമായ പേര്'- ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രാധിക പറഞ്ഞിരുന്നു.
മകളുടെ പേരിടൽ ചടങ്ങിന് തൊട്ടുപിന്നാലെ തനിക്ക് രണ്ടാമത് ഒരു കുഞ്ഞ് പിറക്കാൻ പോകുന്നുവെന്ന് താരം വെളിപ്പെടുത്തിയത്. മകളുടെ ചിത്രങ്ങൾ അടങ്ങിയ വീഡിയോ പങ്കുവച്ച് വളരെ രസകരമായാണ് യഷ് സന്തോഷ വാർത്ത പങ്കുവച്ചത്. രണ്ടാമത്തെ കുഞ്ഞിന്റെ വരവിനെക്കുറിച്ച് മകൾ സംസാരിക്കുന്ന തരത്തിലാണ് വീഡിയോ അവതരിപ്പിച്ചത്
'എല്ലാവർക്കും ഹായ്, ഞാൻ ആയ്റയാണ് , ഞാനിപ്പോൾ എന്താണു കേട്ടതെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല. എന്റെ ഡാഡിക്ക് സ്പീഡ് കൂടുതലാണെന്ന് അവർ പറയുന്നു. പക്ഷെ, ഇത്രയും...? ഒരു മിനിറ്റ്. ഇതു വളരെ നേരത്തെയാണോ? അതോ അറിയിക്കാൻ വൈകിയതോ? എന്നാലും എനിക്കറിയാം നിങ്ങൾക്കെല്ലാം സന്തോഷമാവുമെന്ന്. എനിക്കും അതെ. ബേബി നമ്പർ ടൂവിനായി എന്റെ മാതാപിതാക്കൾ കാത്തിരിക്കുകയാണ്. നിൽക്കൂ... അതിനർത്ഥം ഞാനെന്റെ കളിപ്പാട്ടങ്ങൾ പങ്കുവെക്കണമെന്നാണോ? അതു കുഴപ്പമില്ല.'- എന്ന് ആയ്റ യഷ്.
Content Highlights :Actor Yash And Radhika Pandit Name Their Son Yatharv naming ceremony video and pictures yash family
Published: 02 Sept 2020, 09:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented