‘അവാർഡ് കിട്ടിയതിൽ സന്തോഷം. ഇതുവരെ ജനങ്ങൾ തന്ന അംഗീകാരമാണ് ഞാൻ ഏറ്റവും കൂടുതൽ വിലമതിക്കുന്നത്’- മികച്ച സ്വഭാവനടനുള്ള സംസ്ഥാന അവാർഡ് നേടിയ വിജയരാഘവൻ മാതൃഭൂമിയോട് പ്രതികരിച്ചു.
സിനിമയിൽ 50 ആണ്ട് തികയുന്ന വേളയിലാണ് അദ്ദേഹത്തെ തേടി ആദ്യ സംസ്ഥാനപുരസ്കാരമെത്തുന്നത്. ഭാര്യ അനിതയ്ക്കൊപ്പം യു.കെ.യിലാണ് അദ്ദേഹമിപ്പോഴുള്ളത്. അവിടെ ജോലിചെയ്യുന്ന മകൻ ജിനദേവനും ഭാര്യ ഡോ. രാഖിക്കും മക്കൾക്കുമൊപ്പം അവധി ആഘോഷിക്കാൻ ഓഗസ്റ്റ് ഒന്നിനാണ് യു.കെ.യിലെത്തിയത്.
‘പൂക്കാലം’ എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ സൂക്ഷ്മഭാവങ്ങൾ ആദ്യാവസാനം നിലനിർത്തിയെന്നാണ് ജൂറി വിലയിരുത്തിയത്.
Content Highlights: actor vijayaraghavan on his state film award for pookkalam movie
Published: 17 Aug 2024, 08:24 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented