ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനുമൊത്തുള്ള ചിത്രം പങ്കുവെച്ച് നടൻ ടൊവിനോ തോമസ്. ജിമ്മിൽ വെച്ചാണ് ഇരുവരുടേയും കണ്ടുമുട്ടൽ. 'ഫാൻ ബോയ് മൊമന്റ്' എന്ന ഹാഷ്ടാഗ് സഹിതമാണ് മുരളീധരനൊപ്പമുള്ള ചിത്രം ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരനെ കാണാനുള്ള ഭാഗ്യം തനിക്കുണ്ടായി എന്നും ഇന്നത്തെ വർക്കൗട്ട് ആവേശകരമായിരുന്നു എന്നും ടൊവിനോ ചിത്രത്തിനൊപ്പം കുറിച്ചു. നിരവധി ആരാധകരാണ് ചിത്രത്തിന് രസകരമായ കമെന്റുമായി എത്തുന്നത്. ടൊവിനോ നായകനായെത്തിയ മിന്നൽ മുരളി എന്ന ചിത്രത്തെ മുൻനിർത്തിയാണ് ഭൂരിഭാഗം കമെന്റുകളും.
നാട്ടുകാരെ ഓടിവരണേ ജിമ്മിന് തീ പിടിച്ചേ, മിന്നൽ മുരളിയും സ്പിന്നർ മുരളിയും, മിന്നൽ മുരളിക്കൊപ്പം സ്പിന്നർ മുരളി തുടങ്ങിയ കമെന്റുകൾ ആരാധകർ പങ്കുവെക്കുന്നുണ്ട്. മുത്തയ്യ മുരളീധരന്റെ ജീവിതകഥ പറഞ്ഞ '800' എന്ന ചിത്രത്തിനെക്കുറിച്ചും ആളുകൾ സംസാരിക്കുന്നുണ്ട്.
Content Highlights: actor tovino with cricketer muttiah muralitharan
Published: 07 Jan 2024, 01:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented