ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ പ്രതികരണവുമായി സുധീഷ്. 

To advertise here,

സത്യം തെളിയും. അതിനായി കാത്തിരിക്കും. ഇപ്പോള്‍ വിശദീകരണം നല്‍കാന്‍ പരിമിതിയുണ്ട്. വൈകാതെ എല്ലാം കാര്യങ്ങളെക്കുറിച്ചും സംസാരിക്കും - സുധീഷ് പറഞ്ഞു.

കോഴിക്കോട് സ്വദേശിയായ യുവതിയാണ് പരാതിക്കാരി. കോഴിക്കോട് നടക്കാവ് പോലീസ് കേസെടുത്തിട്ടുണ്ട്. സിനിമാരംഗത്തെ ലൈംഗിക ആരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം യുവതിയുടെ മൊഴിയെടുക്കുകയും ചെയ്തു.