ഓർമകളിൽ എന്ന ചിത്രത്തിൽ ശങ്കർ
പ്രീമിയർ സിനിമാസിന്റെ ബാനറിൽ എം വിശ്വപ്രതാപ് രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് "ഓർമ്മകളിൽ ". സമ്പന്നതയുടെയും സ്വത്തുക്കളുടെയും ഉയർന്ന വിദ്യാഭ്യാസത്തിന്റെയും മടിത്തട്ടിൽ ജീവിക്കുന്ന വീണാ ബാലചന്ദ്രന്റെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നുവരുന്ന ചില ജീവിതസാഹചര്യങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥാമുഹൂർത്തങ്ങൾ മുന്നോട്ടു സഞ്ചരിക്കുന്നത്.
ഒരിടവേളയ്ക്കു ശേഷം ശങ്കർ നായകനായി ശക്തമായ തിരിച്ചുവരവ് നടത്തുന്ന സിനിമ കൂടിയാണ് ഓർമ്മകളിൽ. ജാസിഗിഫ്റ്റ് മനോഹരമായൊരു ഇംഗ്ലീഷ് ഗാനം ആലപിക്കുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. സുജാത മോഹനും ചിത്രത്തിലൊരു മനോഹരഗാനം ആലപിക്കുന്നു. ' എ മദേഴ്സ് പാഷൻ' എന്ന ടാഗ് ലൈനോടെ എത്തുന്ന സിനിമയിൽ കുഞ്ഞിനോടുള്ള അമ്മയുടെ സ്നേഹവാത്സല്യം അതിന്റെ മൂല്യം ഒട്ടും ചോർന്നുപോകാതെ അവതരിപ്പിക്കുന്നു.
കന്യാകുമാരിയിലെ പ്രകൃതിരമണീയമായ ലൊക്കേഷനുകളിലായിരുന്നു ചിത്രീകരണം. ഷാജു ശ്രീധർ, നാസർ ലത്തീഫ്, ദീപാ കർത്താ, പൂജിത മേനോൻ, വിജയകുമാരി, അജയ്, ആര്യൻ കതൂരിയ, റോഷൻ അബ്ദുൾ, മാസ്റ്റർ ദൈവിക്, സതീഷ് തൃപ്പരപ്പ്, ശ്രീരാം ശർമ്മ, സുരേഷ്കുമാർ . പി, സുരേഷ് കൃഷ്ണ എന്നിവരും അഭിനയിക്കുന്നു.
ബാനർ - പ്രീമിയർ സിനിമാസ്. രചന, നിർമ്മാണം, സംവിധാനം - എം. വിശ്വപ്രതാപ്. ഛായാഗ്രഹണം - നിതിൻ കെ രാജ്. എഡിറ്റിംഗ് - വിപിൻ മണ്ണൂർ. ഗാനരചന - എം വിശ്വപ്രതാപ്. സംഗീതം - ജോയ് മാക്സ്‌വെൽ. ആലാപനം - ജാസി ഗിഫ്റ്റ്, സുജാത മോഹൻ. പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - എ എൽ അജികുമാർ. പശ്ചാത്തലസംഗീതം - സുധേന്ദുരാജ്. കല-ബിനിൽ കെ ആന്റണി. ചമയം - പ്രദീപ് വിതുര. കോസ്‌റ്റ്യും - രവികുമാരപുരം. പ്രൊഡക്ഷൻ മാനേജർ - പ്രസാദ് മുണ്ടേല. ഫിനാൻസ് കൺട്രോളർ - ടി മഗേഷ്. ഡിസൈൻസ് - വിനീത് വാസുദേവൻ. സംവിധാന സഹായികൾ - ആഷിക് സുധാകരൻ, അരുൺ കുമ്മാസി, സ്നിഗ്ദിൻ സൈമൺ ജോസഫ് , സോബിൻ ജോസഫ് ചാക്കോ , സ്റ്റുഡിയോ - പോസ്റ്റ് ഫോക്കസ് എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്. സ്റ്റിൽസ് - അജേഷ് ആവണി. പി ആർ ഓ - അജയ് തുണ്ടത്തിൽ .
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..