കയാക്കിങ് ആസ്വദിച്ച് രേവതിയും മകള്‍ മഹിയും കൊച്ചിയില്‍. കേരള മുസിരിസ് പ്രോജക്ടും വാട്ടര്‍ സ്‌പോര്‍ട്‌സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ജെല്ലി ഫിഷും ഒരുമിച്ച് സംഘടിപ്പിച്ച് കേരള മുസിരിസ് പാഡില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും. രേവതി നല്ലൊരു കയാക്കിങ് താരവും സെയിലറുമാണ്.

To advertise here,

കൊടുങ്ങല്ലൂര്‍ മുതല്‍ ബോള്‍ഗാട്ടിവരെ 40 കിലോമീറ്റര്‍ ആണ് രേവതിയും സംഘവും കയാക്കിങ് ചെയ്തത്. ഒരുമിച്ച് കൂടുതല്‍ സമയം ചെലവിടാമെന്ന് രേവതി മകള്‍ക്ക് വാക്കു നല്‍കിയിരുന്നു. ഈ വാഗ്ദാനം പാലിക്കാനാണ് രേവതി ഇവിടെ എത്തിയത്. ആദ്യമായി കയാക്കിങ് ചെയ്യുന്നതിന്റെ ആവേശത്തിലായിരുന്നു കുഞ്ഞു മഹി. 

കേരളത്തിനകത്തും പുറത്തും നിന്നുമായി 75 പേരാണ് ഇത്തവണ മുസിരിസ് പാഡില്‍ പങ്കെടുത്തത്. ഇതില്‍ പങ്കെടുത്തത്. മകളുമൊത്തുള്ള കയാക്കിങ് നന്നായി ആസ്വദിച്ചെന്നും വരും വര്‍ഷങ്ങളിലും കയാക്കിങ്ങില്‍ പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്നും രേവതി പറഞ്ഞു. 

Content Highlights:Revathy and daughter Mahee enjoyed Kayaking at muziris paddle 2020