സു​ഹാസിനിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മണിയൻപിള്ള രാജു. '40 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സ്‍ക്രീനില്‍ ഒരുമിച്ച്'‌ എന്ന ക്യാപ്ഷനോടെയാണ് മണിയൻപിള്ള രാജു ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. 

To advertise here,

ഒരിടവേളയ്ക്ക് ശേഷം സുഹാസിനി മലയാളത്തിലേയ്ക്ക് എത്തുകയാണോയെന്നാണ് ആരാധകർ ചോദിക്കുന്നത്. ഏത് ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നതെന്ന് നടൻ വെളിപ്പെടുത്തിയിട്ടില്ല. ഇരുവരും ഒരുമിച്ചഭിനയിച്ച്  1983-ൽ പുറത്തിറങ്ങിയ 'കൂടെവിടെ' എന്ന ചിത്രത്തിന്‍റെ ടാഗും മണിയന്‍പിള്ള രാജു പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. 

വേറിട്ട ലുക്കിലാണ് മണിയൻപിള്ള രാജുവുള്ളത്. 'കൊറോണ പേപ്പേഴ്‍സ്' ആണ് മണിയൻപിള്ള രാജുവിന്റേതായി പുറത്തിറങ്ങിയ പുതിയ ചിത്രം. ഷെയിൻ നിഗം ആയിരുന്നു ഈ ക്രൈം ത്രില്ലറിലെ നായകൻ. പ്രിയദർശനാണ് ചിത്രം സംവിധാനം ചെയ്തത്.