ഒരു ദമ്പതിമാരും കടന്നുപോകാത്ത സാഹചര്യത്തിലൂടെയാണ് ഈ ഒരുവർഷം തങ്ങൾ കടന്നുപോയത് ബാല പറഞ്ഞു. എങ്കിലും പരസ്പരം വിട്ടുകൊടുക്കാതെ ഒരുമിച്ചുനിന്നെന്നും ഇരുവരും പറഞ്ഞു.

ബാലയും കോകിലയും | സ്ക്രീൻഗ്രാബ്
ഒന്നാം വിവാഹ വാർഷികം ആഘോഷിച്ച് നടൻ ബാലയും ഭാര്യ കോകിലയും. ഈ ഒരു വർഷത്തിനിടെ തങ്ങൾ അഭിമുഖീകരിച്ച വെല്ലുവിളികളെക്കുറിച്ച് ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ സംസാരിച്ചു. ഒരു ദമ്പതിമാരും കടന്നുപോകാത്ത സാഹചര്യത്തിലൂടെയാണ് ഈ ഒരുവർഷം തങ്ങൾ കടന്നുപോയത് ബാല പറഞ്ഞു. എങ്കിലും പരസ്പരം വിട്ടുകൊടുക്കാതെ ഒരുമിച്ചുനിന്നെന്നും ഇരുവരും പറഞ്ഞു. തങ്ങളിരുവരേയും പിന്തുണച്ചവർക്ക് താരദമ്പതിമാർ നന്ദിയും അറിയിച്ചു.
"എല്ലാവർക്കും നമസ്കാരം, ഞങ്ങളുടെ ആദ്യ വിവാഹ വാര്‍ഷികമാണിന്ന്. കഴിഞ്ഞകാലത്തേക്കുറിച്ച് ചിന്തിച്ചു നോക്കുമ്പോൾ ഒരു കാര്യം പറയാം. ഒരു ദമ്പതിമാരും കടന്നുപോകാത്ത സാഹചര്യത്തിലൂടെയാണ് ഈ ഒരുവർഷം ഞങ്ങൾ കടന്നുപോയത്. പോസിറ്റിവ് ആയുള്ള കാര്യം കൂടി പറയാം, കല്യാണം കഴിഞ്ഞ് എല്ലാവരും ഹണിമൂണിനു പോകും. ഈ ഒരു കൊല്ലത്തിൽ കേസും കോടതിയും പൊലീസ് സ്റ്റേഷനുമൊക്കെയായി ഒരുപാട് കഷ്ടതകൾ അനുഭവിച്ചു.
ഇതിലുള്ള പോസിറ്റീവ് കാര്യം പറഞ്ഞാൽ എത്ര കഷ്ടപ്പാട് വന്നാലും ഭാര്യയും ഭർത്താവും എന്ന നിലയിൽ ഒരു നിമിഷംപോലും ഞങ്ങൾ രണ്ടുപേരും വിട്ടുകൊടുത്തിട്ടില്ല. ഞങ്ങൾ ഒന്നിച്ചാണ് നിന്നത്. ഈ ഒക്ടോബർ 23 വരെയുള്ള ഒരു കൊല്ലം ഞങ്ങൾ ജീവിച്ചത് 100 കൊല്ലം ഒന്നിച്ചു ജീവിച്ചതുപോലെയാണ്. എത്ര കഷ്ടപ്പാട് വന്നാലും ബാലയും കോകിലയും നല്ലൊരു ജീവിതം ജീവിക്കണമെന്നു പ്രാർഥിച്ച എല്ലാവരോടും നന്ദി. നന്ദി പറഞ്ഞു തീർക്കാൻ പറ്റില്ല. ഒരുപാട് സ്നേഹം അറിയിക്കുന്നു. നല്ലതുവരട്ടെ. നല്ല കാര്യങ്ങൾ നടക്കട്ടെ. ഞങ്ങളുടെ കുടുംബ ജീവിതം ഒരു വർഷം തികയുമ്പോൾ ഇതുവരെ കൂടെ നിന്ന എല്ലാവരോടും ഒരുപാട് സ്നേഹം."–ബാലയുടെ വാക്കുകൾ.
2024 ഒക്ടോബർ 23-നാണ് ബാലയും കോകിലയും വിവാഹിതരായത്. എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. ബാലയുടെ മാതൃസഹോദരന്റെ മകളാണ് തമിഴ്നാട് സ്വദേശിനിയായ കോകില.
Content Highlights: Actor Bala and wife Kokila celebrate their 1st anniversary, sharing their journey through legal battles and hardships, highlighting their unwavering support for each other.
Published: 23 Oct 2025, 06:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented