
മിനി സ്ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് അനീഷ് രവി. ഉണ്ണി മുകുന്ദൻ നായകനായി അഭിനയിക്കുന്ന ഷെഫീഖിന്റെ സന്തോഷത്തിലാണ് അനീഷ് ഇപ്പോൾ അഭിനയിക്കുന്നത്. ഈ സിനിമയിലേക്ക് താൻ എത്തിയതെങ്ങനെയെന്ന് പറഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധയാവുകയാണ്. തന്റെ അടുത്ത സിനിമയിൽ വേഷം തരുമെന്ന ഉണ്ണി മുകുന്ദന്റെ വാക്ക് വെറുംവാക്കല്ലായിരുന്നു എന്നാണ് താരം കുറിച്ചിരിക്കുന്നത്.
എത്രയോ പേർ വാഗ്ദാനങ്ങൾ തരാറുണ്ടായിരുന്നുവെങ്കിലും ഇക്കാര്യം പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണിലെ തിളക്കം തനിയ്ക്കു കാണാമായിരുന്നുവെന്നും അത് സത്യത്തിന്റേതായിരുന്നുവെന്നും അനീഷ് രവി പറഞ്ഞു. സിനിമയിലേക്ക് സംവിധായകൻ അനൂപ് വിളിച്ചപ്പോൾ അറിയാതെ കണ്ണുനിറയുന്നതുപോലെ തോന്നി. ആദ്യമായിട്ട് എനിയ്ക്കു വേണ്ടി പറയാനൊരാൾ... ഉണ്ണിയും അനൂപും ഓർമ്മകളുടെ വസന്തത്തിൽ "സന്തോഷം " കണ്ടെത്തുന്നവരാണെന്നറിയുമ്പോൾ അടക്കാനാകാത്ത "സന്തോഷം". അനീഷ് രവി കുറിച്ചു.
ചിത്രത്തിന്റെ കഥയും സംവിധായകനായ അനൂപിന്റേതാണ്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദനും ബാദുഷ എൻഎമ്മും ചേർന്നാണ് നിർമാണം. ഷാൻ റഹ്മാനാണ് സംഗീത സംവിധാനം. എൽദോ ഐസക്ക് ആണ് ഛായാഗ്രഹണം.
Content Highlights: actor Aneesh Ravi facebook post, Shefeekkinte Santhosham movie, Unni Mukundan
Published: 05 May 2022, 05:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented