പ്രോ കബഡി ലീഗിൽ ജയ്പൂർ ഫ്രാഞ്ചൈസി ടീം സ്വന്തമാക്കിയതിന് പിന്നിലെ കുടുംബപരവും വൈകാരിക പരിസരത്തെക്കുറിച്ച് മനസ്സ് തുറന്ന് ബോളിവുഡ് താരം അഭിഷേക് ബച്ചൻ. പി.ഡബ്ല്യു.സി ഇന്ത്യ ചെയർപേഴ്‌സൺ സഞ്ജീവ് കൃഷ്ണന്റെ 'ഫ്യൂച്ചർ അൺപ്ലഗ്ഗ്ഡ്' പോഡ്കാസ്റ്റിലാണ് അഭിഷേക് തന്റെ കബഡി ടീമിന് പിന്നിലെ കഥ വ്യക്തമാക്കിയത്.
പ്രോ കബഡി ലീഗിൽ ജയ്പൂർ നഗരത്തെ പ്രതിനിധീകരിക്കുന്ന ടീമിനെ അഭിഷേക് സ്വന്തമാക്കിയിരുന്നു. ജയ്പൂർ പിങ്ക് പാന്തേഴ്‌സ് എന്നാണ് ടീമിന് നൽകിയ പേര്.
തന്റെ ആദ്യ ചിത്രമായ 'റഫ്യൂജി'യുടെ ചിത്രീകരണം നടന്ന നഗരങ്ങളിലൊന്നായ ജയ്പൂരുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന് അഭിഷേക് പറഞ്ഞു. ഐശ്വര്യ റായിയുമായുള്ള പ്രണയം ആരംഭിച്ചത് ജയ്പൂരിൽ വെച്ചാണ്. അതിനാൽ പുതിയൊരു സംരംഭത്തിന് തുടക്കമിടാൻ ഈ നഗരം തിരഞ്ഞെടുക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ടീമിന്റെ പേരിന് പിന്നിലും കുടുംബവുമായുള്ള ബന്ധമുണ്ടെന്ന് അഭിഷേക് വെളിപ്പെടുത്തി. ടീം രൂപീകരിക്കുന്ന സമയത്ത് മകൾ ആരാധ്യയുടെ പ്രിയപ്പെട്ട നിറം പിങ്ക് ആയിരുന്നു. ഐശ്വര്യ റായ് 2009-ൽ അഭിനയിച്ച 'ദി പിങ്ക് പാന്തർ 2' എന്ന ചിത്രത്തിൽ നിന്നാണ് 'പിങ്ക് പാന്തർ' എന്ന പേര് സ്വീകരിച്ചത്. ടീമിന്റെ ലോഗോയിലുള്ള പിങ്ക് പാന്തറിന്റെ കണ്ണുകൾക്ക് ഐശ്വര്യയുടേത് പോലെ നീലയും പച്ചയും കലർന്ന നിറമാണെന്നും അഭിഷേക് കൂട്ടിച്ചേർത്തു.
2014-ൽ ആരംഭിച്ച പ്രോ കബഡി ലീഗിലെ എട്ട് ഫ്രാഞ്ചൈസികളിലൊന്നാണ് ജയ്പൂർ പിങ്ക് പാന്തേഴ്‌സ്. കബഡിക്ക് പുറമെ ഇന്ത്യൻ സൂപ്പർ ലീഗിലെ ചെന്നൈയിൻ എഫ്.സിയുടെ ഉടമസ്ഥരിൽ ഒരാളായ അഭിഷേക്, വ്യാഴാഴ്ച ആരംഭിച്ച യൂറോപ്യൻ ടി-20 പ്രീമിയർ ലീഗിന്റെ സഹസ്ഥാപകൻകൂടിയാണ്.
ഷാരൂഖ് ഖാൻ നായകനാകുന്ന 'കിങ്' ആണ് അഭിഷേക് ബച്ചന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് അഭിഷേക് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. ക്രിസ്മസിന് ചിത്രം തിയേറ്ററുകളിൽ എത്തും.
Content Highlights: Bollywood actor Abhishek Bachchan revealed the emotional and family connections behind purchasing his Pro Kabaddi League franchise, Jaipur Pink Panthers, on the 'Future Unplugged' podcast. He chose the city of Jaipur because it holds deep personal value, being a shooting location for his debut film 'Refugee' and the place where his love story with Aishwarya Rai began. The team's name incorporates his daughter Aaradhya's favorite color, pink, combined with 'Pink Panther' from Aishwarya Rai's 2009 Hollywood film 'The Pink Panther 2'. Furthermore, the eyes of the pink panther in the team's official logo were designed to match the signature blue-green shade of Aishwarya's eyes. Apart from his sports ventures in kabaddi, ISL, and the European T-20 Premier League, Abhishek is set to play the villain in Shah Rukh Khan's upcoming movie 'King', releasing this Christmas.
Published: 20 Aug 2026, 07:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented