
ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നാരദൻ ഷൂട്ടിംഗ് ആരംഭിച്ചു. റിമകല്ലിങ്ങൽ ആണ് ചിത്രത്തിന്റെ സ്വിച്ച് ഓൺ നിർവഹിച്ചത് അന്ന ബെൻ ആണ് ആദ്യ ക്ലാപ്പ് അടിച്ചത്.
ടൊവിനോ, അന്ന ബെൻ, ഷറഫുദ്ധീൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും റിമ കല്ലിങ്കലും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഉണ്ണി ആറാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
ജാഫർ സാദിഖ് ക്യാമറയും സൈജു ശ്രീധരൻ എഡിറ്റിംഗും ചെയ്യുന്നു. സംഗീത സംവിധാനം ശേഖർ മേനോനാണ്. ആർട്ട് ഗോകുൽ ദാസ്, വസ്ത്രലങ്കാരം മാഷർ ഹംസ, മേക്കപ്പ് റോണസ് സേവിയർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആബിദ് അബു -വസിം ഹൈദർ, പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന, പി. ആർ. ഒ ആതിര ദിൽജിത്ത്
Content Highlights : Aashiq Abu Tovino Thomas Anna Ben Movie Naradhan Shooting Started
Published: 25 Jan 2021, 01:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented