ഒരു വര്‍ഷത്തിലേറെയായി ഒപ്പമുള്ള കാമുകി ഗൗരി സ്പ്രാറ്റിനെ നടന് ജൂലായില്‍ വിവാഹം ചെയ്യുമെന്ന് ഹട്ടര്‍ഫ്ളൈ റിപ്പോര്‍ട്ട് ചെയ്യുന്നു.

നടൻ ആമിർ ഖാൻ മൂന്നാം വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഒരു വർഷത്തിലേറെയായി ഒപ്പമുള്ള കാമുകി ഗൗരി സ്പ്രാറ്റിനെ നടൻ ജൂലായിൽ വിവാഹം ചെയ്യുമെന്ന് ഹട്ടർഫ്‌ളൈ റിപ്പോർട്ട് ചെയ്യുന്നു. ലളിതമായ സ്വകാര്യ ചടങ്ങിൽ ആർഭാടരഹിതവുമായാവും വിവാഹമെന്ന് റിപ്പോർട്ടിൽ പറയുന്നു. ജൂലായ് അഞ്ചിന് നടക്കുന്ന ചടങ്ങിൽ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക.
കഴിഞ്ഞ മാർച്ചിൽ തന്റെ 60-ാം ജന്മദിനത്തിലാണ് ആമിർ കാമുകി ഗൗരി സ്പ്രാറ്റിനെ മുംബൈയിൽവെച്ച് മാധ്യമങ്ങൾക്ക് പരിചയപ്പെടുത്തയത്. അന്നുമുതൽ അദ്ദേഹം ഗൗരിക്കൊപ്പം നിരവധി പരിപാടികളിൽ പങ്കെടുത്തിരുന്നു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ആമിർ തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും ഗൗരിയുമായുള്ള ബന്ധത്തെക്കുറിച്ചും സംസാരിച്ചിരുന്നു.
'ഗൗരിയെ കണ്ടുമുട്ടിയതിൽ വളരെ ഭാഗ്യവാനാണ്. അവർ വളരെ നല്ല വ്യക്തിയാണ്. അവർക്കൊപ്പം സമയം ചെലവഴിക്കുമ്പോൾ താൻ സമാധാനം കണ്ടെത്തുന്നു. മുൻ ഭാര്യമാരായ കിരൺ റാവു, റീന ദത്ത എന്നിവരുമായുള്ള എന്റെ ബന്ധവും വളരെ ആഴത്തിലുള്ളതായിരുന്നു. പക്ഷേ അവയൊന്നും ശരിയായില്ല. ഗൗരി എന്റെ ജീവിതത്തിലേക്ക് കടന്നുവന്നതോടെ ഞാൻ വളരെ അനുഗ്രഹിക്കപ്പെട്ടതായി തോന്നി. ഞങ്ങൾ വളരെ സന്തോഷത്തിലാണ്. ഇന്ന് ഞാൻ പൂർണ്ണനായിരിക്കുന്നു.' - ആമിർ പറഞ്ഞു.
ആദ്യ ഭാര്യ റീന ദത്തയുമായി 2002-ലാണ് ആമിർ ഖാൻ വേർപിരിയുന്നത്. റീനയുമായുള്ള ആദ്യ വിവാഹത്തിൽ ആമിറിന് ജുനൈദ്, ഇറാ എന്നീ രണ്ട് കുട്ടികളുണ്ട്. രണ്ടാം ഭാര്യയും സംവിധായകയുമായ കിരൺ റാവുവിനെ 2005-ലാണ് അദ്ദേഹം വിവാഹം കഴിക്കുന്നത്. 2021-ൽ വേർപിരിഞ്ഞു.
2022-ൽ പുറത്തിറങ്ങിയ 'ലാൽ സിങ് ചദ്ദ'യുടെ പരാജയത്തിന് ശേഷം 'സീതാരേ സമീൻ പർ' എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വർഷം ആമിർ തിരിച്ചുവരവ് നടത്തിയിരുന്നു. 'ഹാപ്പി പട്ടേൽ: ഖതർനാക് ജാസൂസ്' എന്ന ചിത്രത്തിൽ ഒരു കാമിയോ റോളിൽ ആമിർ പ്രത്യക്ഷപ്പെട്ടിരുന്നു. തന്റെ നിർമ്മാണ സംരംഭമായ 'ഏക് ദിൻ' റിലീസിനായി കാത്തിരിക്കുകയാണ് ആമിർ ഇപ്പോൾ. സുനിൽ പാണ്ഡെ സംവിധാനം ചെയ്ത ഈ റൊമാന്റിക് ഡ്രാമയിൽ ആമിറിന്റെ മകനും നടനുമായ ജുനൈദ് ഖാൻ, സായ് പല്ലവി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. 2016-ൽ പുറത്തിറങ്ങിയ തായ് ചിത്രമായ 'വൺ ഡേ'യുടെ റീമേക്കാണിത്. മെയ് 1-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
Content Highlights: Aamir Khan to marry Gauri Spratt on July 5, 2026., The wedding will be a private, intimate ceremony at home., The couple has been living together for over a year., Aamir credits Gauri for bringing peace and a sense of completion to his life., The actor continues to maintain a healthy co-parenting relationship with his ex-wives.
Published: 03 Jun 2026, 05:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented