മിഴിലെ മുൻനിര യുവസംവിധായകൻ ലോകേഷ് കനകരാജും ആമിർ ഖാനും വീണ്ടും ഒന്നിക്കുന്നു. 'സിതാരെ സമീൻ പർ' എന്ന സിനിമയുടെ പ്രചാരണത്തിനിടെ നടത്തിയ ഒരു അഭിമുഖത്തിൽ ആമിർ ഖാനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലോകേഷിന്റെ പുതിയ ചിത്രമായ കൂലിയിൽ ആമിർ ഖാൻ നിലവില്‍ അഭിനയിക്കുന്നുണ്ട്.

To advertise here,

"ലോകേഷും ഞാനും ഒരുമിച്ച് ഒരു സിനിമ ചെയ്യുന്നുണ്ട്. ഇതൊരു സൂപ്പർഹീറോ സിനിമയാണ്, വലിയ ക്യാൻവാസിലുള്ള ഒരു ആക്ഷൻ ചിത്രം." ആമിർ പറഞ്ഞു. താൻ സിനിമയിൽ ഒപ്പുവെച്ചുകഴിഞ്ഞിട്ടുണ്ട്. 2026-ന്റെ രണ്ടാം പകുതിയോടെ എപ്പോഴെങ്കിലും ചിത്രീകരണം ആരംഭിക്കും. കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രജനീകാന്ത് നായകനാവുന്ന കൂലി എന്ന ചിത്രം പുറത്തിറങ്ങിയതിനുശേഷം കൈതി 2 ആയിരിക്കും ലോകേഷ് ഒരുക്കുക എന്നാണ് റിപ്പോർട്ട്. രാജ്കുമാർ ഹിരാനിയുടെ സംവിധാനത്തിൽ ചെയ്യുന്ന 'ദാദാസാഹേബ് ഫാൽക്കെ'യുടെ ജീവചരിത്ര സിനിമ ചെയ്യുന്നതിലായിരിക്കും ആമിർ ശ്രദ്ധ കേന്ദ്രീകരിക്കുക.

ലോകേഷ് കനകരാജിന്റെ 'കൂലി' എന്ന ചിത്രത്തിൽ ആമിർ അതിഥി വേഷത്തിലാണ് എത്തുന്നത്. ഇതിന്റെ ചിത്രീകരണം പൂർത്തിയായിക്കഴിഞ്ഞു. ഉപേന്ദ്ര, സൗബിൻ ഷാഹിർ, നാ​ഗാർജുന അക്കിനേനി എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്ന ഈ ചിത്രം ഓഗസ്റ്റ് 14-ന് തിയേറ്ററുകളിൽ എത്തും.