98ാമത് ഓസ്കർ അവാർഡ് നിശയ്ക്ക് ഹോളിവുഡിൽ വർണാഭമായ തുടക്കം. സിന്നേഴ്സ് എന്ന ചിത്രത്തിലൂടെ മൈക്കിൾ ബി. ജോർദൻ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഹാംനെറ്റ് എന്ന ചിത്രത്തിലൂടെ ജെസ്സി ബക്ക്ലീ നടിക്കുള്ള ഓസ്കർ സ്വന്തമാക്കി. വൺ ബാറ്റിൽ ആഫ്റ്റർ അനദറാണ് മികച്ച ചിത്രം. ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനായി പോൾ തോമസ് ആൻഡേഴ്സൺ തിരഞ്ഞെടുക്കപ്പെട്ടു.

To advertise here,

വൺ ബാറ്റിൽ ആഫ്റ്റർ അനദറാണ് പുരസ്കാരവേട്ടയിൽ മുന്നിൽ. സംവിധായകനുൾപ്പെടെ ആറുപുരസ്കാരങ്ങളാണ് ചിത്രം നേടിയത്. മികച്ച സഹനടനുള്ള പുരസ്കാരം ‘വൺ ബാറ്റിൽ ആഫ്റ്റർ അനദറി’ലൂടെ ഷോൺ പെൻ നേടി. എന്നാൽ പുരസ്കാരം സ്വീകരിക്കാൻ താരം എത്തിയില്ല. ഇതേ ചിത്രത്തിലൂടെ കാസ്റ്റിങ്ങിനുള്ള പുരസ്കാരം കസാന്ദ്ര കുലുകുൻഡിസ് നേടി. ഇതാദ്യമായാണ് ഓസ്കറിൽ മികച്ച കാസ്റ്റിങിനുള്ള പുരസ്കാരം പ്രഖ്യാപിക്കുന്നത്. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരവും വൺ ബാറ്റിൽ ആഫ്റ്റർ അനദറിനാണ്.

‘സിന്നേഴ്സ്’ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി. ഇത്തവണത്തെ ഗോൾഡൻ ഗ്ലോബ്‍ അവാർഡിൽ നിന്നും ഷോൺ പെൻ വിട്ടുനിന്നിരുന്നു. കോസ്റ്റ്യൂമിലും മേക്കപ്പിലും മികച്ച സിനിമയ്ക്കുളള പുരസ്കാരം ‘ഫ്രാങ്കെൻസ്റ്റൈൻ’ സ്വന്തമാക്കി. ‘വെപ്പൺസ്’ എന്ന ഹൊറർ സിനിമയിലൂടെ മികച്ച സഹനടിക്കുള്ള പുരസ്കാരം എയ്മി മാഡിഗൻ സ്വന്തമാക്കി.

കൊറിയൻ സിനിമയായ കെപോപ്പ് ഡീമൻ ഹണ്ടേഴ്സ് മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച കാസ്റ്റിങിനുള്ള പുരസ്കാരം പുരസ്കാരം ‘വൺ ബാറ്റിൽ ആഫ്റ്റർ അനദറി’ലൂടെ കസാന്ദ്ര കുലുകുൻഡിസ് നേടി. ഇതാദ്യമായാണ് ഓസ്കറിൽ മികച്ച കാസ്റ്റിങിനുള്ള പുരസ്കാരം പ്രഖ്യാപിക്കുന്നത്. മികച്ച വിഷ്വൽ ഇഫക്റ്റ്സിനുള്ള പുരസ്കാരം അവതാർ: ഫയർ ആൻഡ് ആഷിനാണ്. മികച്ച പ്രൊഡക്‌ഷൻ ഡിസൈൻ ഫ്രാങ്കെൻസ്റ്റൈൻ.

മറ്റുപുരസ്കാരങ്ങൾ

മികച്ച ഒറിജിനൽ സ്കോർ -ലുഡ് വിഗ് ഗോയാൺസൺ (സിന്നേഴ്സ്)

മികച്ച ഡോക്യുമെന്ററി -മിസ്റ്റർ നോബഡി എഗൈൻസ്റ്റ് പുടിൻ

മികച്ച ശബ്ദ സന്നിവേശം -എഫ് വൺ