
നാല് സെക്കൻഡ്... പൈലറ്റ് വേഷത്തിലുള്ള ആ നടത്തം... ചിരി. സൂരരൈ പോട്ര് എന്ന തമിഴ് ചലച്ചിത്രം ഒ.ടി.ടി.യിൽ റിലീസായപ്പോൾ മുതൽ എല്ലാവരും ശ്രദ്ധിച്ച മുഖമായിരുന്നു ചിത്രത്തിന്റെ അവസാനത്തിലെത്തുന്ന വനിതാ പൈലറ്റിന്റേത്. സൂരരൈ പോട്ര് എന്ന തമിഴ് ചലച്ചിത്രം മികച്ച സിനിമ, നടൻ, നടി, തിരക്കഥ എന്നീയിനങ്ങളിൽ ദേശീയപുരസ്കാരം നേടിയപ്പോൾ ഇതേ ചിരിയുമായി പാലക്കാട്ടെ വീട്ടിലിരുന്ന് വർഷനായരും തന്റെ സന്തോഷം പങ്കിട്ടു.
റീൽ ലൈഫിൽ മാത്രമല്ല റിയൽ ലൈഫിലും വർഷ പൈലറ്റാണ്. നാലുവർഷത്തോളമായി ഇൻഡിഗോയിലെ പൈലറ്റായ വർഷ അസി. ഡയറക്ടറായ സുഹൃത്ത് വഴിയാണ് സൂരരൈ പോട്ര് എന്ന ചിത്രത്തിന്റെ ഭാഗമാകുന്നത്.
എയർ ഡെക്കാൻ എന്ന ലോ ബജറ്റ് എയർലൈൻസ് സ്ഥാപകനായ ക്യാപ്റ്റൻ ജി.ആർ. ഗോപിനാഥിന്റെ ‘സിംപ്ലി ഫ്ലൈ’ എന്ന പുസ്തകത്തെ ആസ്പദമാക്കി സുധ കൊങ്ങര സംവിധാനംചെയ്‌ത ചിത്രമാണ് സൂരരൈ പോട്ര്.
സിനിമയ്ക്ക് പുരസ്കാരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെന്ന് വർഷ പറഞ്ഞു.“ എല്ലാവരും സിനിമയ്ക്കുവേണ്ടി കഠിനമായി പ്രയത്നിച്ചിരുന്നു. അപർണ ബാലമുരളിയടക്കമുള്ളവർ ഒരുപാട് കഷ്ടപ്പെട്ടാണ് സിനിമയിൽ അഭിനയിച്ചത്. ദേശീയ പുരസ്കാര നേട്ടത്തെക്കുറിച്ചറിഞ്ഞതുമുതൽ എല്ലാവരെയും അഭിനന്ദനമറിയിച്ചിരുന്നു. ചിത്രത്തിലെ നായികയായ അപർണയുമായി ഇപ്പോഴും അടുത്ത ബന്ധമുണ്ട്” -വർഷ പറഞ്ഞു.
സൂരരൈ പോട്ര് സിനിമയുടെ എൻഡ് ടൈറ്റിൽകാർഡ് കാണിക്കുന്ന നിമിഷങ്ങളിൽ ഈ പെൺകുട്ടിയാണോ വിമാനംപറത്തിയതെന്ന് ഉർവശിയുടെ കഥാപാത്രം അത്‌ഭുതത്തോടെ ചോദിക്കുന്നിടത്താണ് വർഷയെ സിനിമയിൽ കാണിച്ചിരിക്കുന്നത്. സിനിമ പുറത്തിറങ്ങിയതു മുതൽ വർഷയെ നിരവധിപേർ തിരിച്ചറിയുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇത്രയും കുറച്ചുനേരം സിനിമയിൽ കാണിച്ചിട്ടും ആളുകൾ തിരിച്ചറിഞ്ഞിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെയാണ് സിനിമയിലെത്തിയത്. സിനിമയിൽ നടന്നുവരുന്ന സീൻ മാത്രമാണെങ്കിലും ഇത് ഒട്ടും എളുപ്പമായിരുന്നില്ല. മൂന്നുനാല് ടേക്കുകൾക്ക് ശേഷമാണ് ഷോട്ട് ഒ.കെ. ആയത്. നടൻ സൂര്യയടക്കം എല്ലാവരും ചിത്രീകരണവേളയിൽ ഏറെ പിന്തുണ നൽകിയിരുന്നു. സിനിമയിൽ അവസരങ്ങൾ വരുന്നുണ്ട്. എന്നാൽ, ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നതിനേക്കാൾ എളുപ്പം വിമാനംപറത്തുകയാണെന്ന് വർഷ പറയുന്നു.
പാലക്കാട് സ്വദേശി അജിത്തിന്റെയും സതിയുടെയും മകളാണ് വർഷ. വിവേക് സഹോദരനാണ്. ഇൻഡിഗോയിൽ പൈലറ്റായ ലോകേഷാണ് ഭർത്താവ്.
Content Highlights: 68th national film awards, pilot varsha about soorarai pottru, suriya, aparna balamurali
Published: 24 Jul 2022, 01:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented