
ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ യഷ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സി'-ലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. 'തബാഹി' എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഇപ്പോൾ പുറത്തുവന്ന വീഡിയോ ഗാനത്തിൽ യഷിന്റെയും കിയാര അദ്വാനിയുടെയും തീവ്രമായ പ്രണയരംഗങ്ങളാണുള്ളത്. സീ മ്യൂസിക് കമ്പനിയാണ് ഗാനം റിലീസ് ചെയ്തത്.
യഷും കിയാരയും തമ്മിലുള്ള മികച്ച കെമിസ്ട്രിയാണ് ഗാനരംഗങ്ങളുടെ പ്രത്യേകത. വിഖ്യാത പേർഷ്യൻ കവി റൂമിയുടെ പ്രശസ്തമായ വരികളോടെയാണ് നാലുമിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോ ഗാനം ആരംഭിക്കുന്നത്. റെട്രോ ശൈലിയിലുള്ള പശ്ചാത്തലത്തിൽ വിന്റേജ് കാറുകളും മറ്റും ഉൾപ്പെടുത്തി മനോഹരമായ ദൃശ്യാവിഷ്‌കാരമാണ് ഗാനത്തിനായി ഒരുക്കിയിരിക്കുന്നത്. റഗ്ഗ്ഡ് ലുക്കിൽ യഷ് എത്തുമ്പോൾ കിയാര ക്ലാസിക് യൂറോപ്യൻ ശൈലിയിലാണ് പ്രത്യക്ഷപ്പെടുന്നത്. നയൻതാര, താര സുതാരിയ എന്നിവരും ഗാനരംഗത്തിൽ വന്നുപോകുന്നു.
വിശാൽ മിശ്രയാണ് ഗാനത്തിന് സംഗീതം നൽകി ആലപിച്ചിരിക്കുന്നത്. രാജ് ശേഖറാണ് ഹിന്ദിയിലെ വരികൾ എഴുതിയിരിക്കുന്നത്. ഹിന്ദി കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലും ഗാനം ലഭ്യമാണ്. മലയാളം പതിപ്പിലെ വരികൾ റഫീഖ് അഹമ്മദാണ് എഴുതിയിരിക്കുന്നത്.
യഷും ഗീതു മോഹൻദാസും ചേർന്നാണ് 'ടോക്‌സിക്കി'ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. യഷ്, കിയാര അദ്വാനി എന്നിവർക്ക് പുറമെ നയൻതാര, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ചിത്രീകരിച്ച സിനിമ മറ്റ് പ്രമുഖ ഇന്ത്യൻ ഭാഷകളിലേക്ക് മൊഴിമാറ്റി പ്രദർശനത്തിനെത്തും. കെ.വി.എൻ. പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ നിർമിക്കുന്ന പാൻ- ഇന്ത്യൻ ചിത്രം ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
Content Highlights: First video song titled 'Tabahi' from the highly anticipated big-budget Pan-Indian movie 'Toxic' has been officially released. Directed by Geetu Mohandas, the video features intense romantic sequences showcasing electric screen chemistry between superstar Yash and Kiara Advani. Set in a stylish retro-vintage backdrop, the song starts with lines by the famous Persian poet Rumi and features cameos by Nayanthara and Tara Sutaria. The track is composed and sung by Vishal Mishra, with the Malayalam version lyrics penned by acclaimed lyricist Rafeeq Ahamed. Co-written by Yash and Geetu Mohandas, the mega-project is scheduled for a grand worldwide theatrical release on August 26
Published: 08 Jul 2026, 03:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented