വിഷ്ണു വിശാൽ നായകനായെത്തുന്ന എഫ്.ഐ.ആറിലെ ഗാനം പുറത്തിറങ്ങി. "ആന്തം ഓഫ് ഹാർമണി" എന്ന മ്യൂസിക്കൽ വീഡിയോ ആലപിച്ചിരിക്കുന്നത് നരേഷ് അയ്യരാണ്. മഷൂഖ് റഹ്മാൻ എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് അശ്വതാണ്.
മനു ആനന്ദ് ആണ് എഫ്.ഐ.ആർ സംവിധാനം ചെയ്യുന്നത്. മനു ആനന്ദിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. മഞ്ജിമ മോഹൻ നായിക വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഗൗതം വാസുദേവ് മേനോൻ, റീബ മോണിക്ക ജോൺ, പാര്‍വതി ടി, റെയ്സ വില്‍സണ്‍, റാം സി തുടങ്ങിയവരും അഭിനയിക്കുന്നു.
ഫെബ്രുവരി 11നാണ് ചിത്രത്തിന്റെ റിലീസ്. മനു ആനന്ദിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും.
വിവി സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്.ആക്ഷൻ ത്രില്ലര്‍ ചിത്രമായിട്ടാണ് 'എഫ്ഐആര്‍' എത്തുക. അരുള്‍ വിൻസെന്റാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. തമിഴിലും തെലുങ്കിലായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.
Content Highlights : Vishnu Vishal FIR movie song Naresh Iyer, Manjima Mohan Reba John, Bilingual Movie
Published: 03 Feb 2022, 11:56 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented