യുവ സംഗീത സംവിധായകൻ ഗൗതം വിൻസെന്റ് സംഗീതം നൽകിയ 'തിരുവോണം' ഗാനം ഈ ഓണക്കാലത്ത് ശ്രദ്ധേയമാകുന്നു. മലയാളത്തിന്റെ പ്രിയ ഗായകൻ മധു ബാലകൃഷ്ണനും സോണി മോഹനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഗൗതമിന്റെ അമ്മ ജോസിമ ഷാജി ആണ് ഗാനരചന. വീണ മാന്ത്രികൻ രാജേഷ് വൈദ്യയുടെ സാന്നിധ്യം പാട്ടിന്റെ മാറ്റ് കൂട്ടുന്നു.
ബേസ് ഗിറ്റാർ - ജി കെ പി ദിലീപ്, മൃദംഗം - ജെ ആർ വർമ, മിക്സ് ആൻഡ് മാസ്റ്ററിങ് - അർജുൻ കൊട്ടാരം തുടങ്ങിയ കലാകാരന്മാരുടെ സാനിധ്യവും ഗാനത്തിലുണ്ട് . സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി കാഴ്ചക്കാരെ സ്വന്തമാക്കി മുന്നേറുകയാണ് 'തിരുവോണം'.
Content Highlights: thiruvonam song, madhu balakrishnan new onam song
Published: 28 Aug 2023, 12:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented