ദേവരാജന്‍ മാസ്റ്റര്‍ ഈണമിട്ട അതിമനോഹരമായ ഒരു ഗാനത്തിന്റെ കവര്‍വേര്‍ഷനോടെ സ്വന്തം യൂട്യൂബ് ചാനലുമായി ഗായിക രാജലക്ഷ്മി. ദേവരാജന്‍ മാസ്റ്ററുടെ 14ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് കവര്‍ ഗാനം പുറത്തിറക്കിയിരിക്കുന്നത്. 

To advertise here,

ഓടയില്‍ നിന്ന് എന്ന ചിത്രത്തിനു വേണ്ടി വയലാര്‍ രാമവര്‍മ്മ എഴുതി ദേവരാജന്‍ സംഗീതം പകര്‍ന്ന കാറ്റില്‍ ഇളം കാറ്റില്‍ എന്ന ഗാനമാണ് രാജലക്ഷ്മി ആലപിക്കുന്നത്. പി സുശീലയാണ് ഗാനം പാടിയിരിക്കുന്നത്. കുഞ്ഞുനാളില്‍ അമ്മൂമ്മ തന്നെ പഠിപ്പിച്ച പാട്ടാണിതെന്നും അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ട ഗാനമാണിതെന്നും രാജലക്ഷ്മി പറയുന്നു. ഗായികയുടെ ആലാപനത്തിന്‌ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Content Highlights: singer rajalakshmi cover song kaatil ilam kaatil