ഗായകൻ ഉദിത് നാരായണന്റെ മകനും ഗായകനുമായ ആദിത്യ നാരായണ്‍ വിവാഹിതനായി. ശ്വേതാ അഗർവാൾ ആണ് വധു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുംബൈയിൽ വച്ച് നടത്തിയ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.
മോഹനി എന്ന നേപ്പാളി സിനിമയിലൂടെയാണ് ആദിത്യ നാരായണ്‍ പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്.
1992 ൽ രംഗീല എന്ന സിനിമയിൽ ബാലതാരമായും അഭിനയിച്ചിരുന്നു. പിന്നീട് ശാപിത് എന്ന ചിത്രത്തിലൂടെ നടനായും അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിൽ നായികയായെത്തിയത് ശ്വേതയായിരുന്നു. ഈ പരിചയം പിന്നീട് പ്രണയത്തിലെത്തുകയും പത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരാവുകയുമായിരുന്നു.
അന്തരിച്ച നടൻ സുശാന്ത് സിംഗിന്റെ അവസാന ചിത്രമായ ദിൽ ബെച്ചാരെയിലാണ് ആദിത്യ അവസാനമായി ഗാനമാലപിച്ചത്.
നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള താരമാണ് ശ്വേതയും. 2003 ൽ പ്രഭാസ് നായകനായെത്തിയ തെലുങ്ക് ചിത്രം രാഘവേന്ദ്രയിലൂടെയാണ് ശ്വേത അഭിനയരംഗത്തേക്ക് എത്തുന്നത്.
Content Highlights : Singer Aditya Narayan Son Of Udit Narayan Wedding With Shwetha Aggarwal
Published: 03 Dec 2020, 10:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented