ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകരുടെ നിരയിലേക്ക് ഒരാൾ കൂടി, സായി സങ്കൽപ്. രാജീവ്‌ ആലുങ്കൽ രചിച്ച ഓണപ്പാട്ടിന് ഈണമിട്ടുകൊണ്ടാണ് സായി സങ്കൽപ്പിന്റെ അരങ്ങേറ്റം. ഈണം മാത്രമല്ല ഓർക്കസ്‌ട്രേഷനും, പ്രോഗ്രാമിങ്ങും സായി സങ്കൽപ് തന്നെയാണ് നിർവഹിച്ചത്. 

To advertise here,

തലശ്ശേരി ധർമടം സ്വദേശികളായ നിതിൻ കുണ്ടത്തിലിന്റെയും സുനിഷ അലാട്ടിന്റെയും മകനായ സായി സങ്കൽപ് ബാംഗ്ലൂർ മിത്ര അക്കാദമിയിലെ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്. യുവഗായികമാരായ അനന്യയും, അതിഥിയും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ലിമിജ ബിന്ദു രാജാണ് ദൃശ്യാവിഷ്കാരം. ബാംഗ്ലൂരിൽ ഉള്ള സ്വന്തം സായി സ്റ്റുഡിയോയിൽ തന്നെയാണ് പാട്ടിന്റെ റെക്കോർഡിങ്ങും നടന്നത്. 

UAE യിലെ പ്രശസ്ത സംഗീത കമ്പനിയായ കീ ഫ്രെയിംസ് ഇന്റർനാഷണലിന് വേണ്ടി റാഫി വക്കമാണ് "പുന്നാര പൊന്നോണം" നിർമിച്ചിരിക്കുന്നത്. ആദ്യ ഗാനം തന്നെ മലയാളത്തിലെ താൻ ഏറെ ഇഷ്ടപ്പെടുന്ന ഗാനരചയിതാവായ രാജീവ്‌ ആലുങ്കലുമൊത്ത് ഒരുക്കാനായതിന്റെ സന്തോഷത്തിലാണ് സായി സങ്കൽപ്. രാജീവ് ആലുങ്കലുമൊത്ത് പുതിയ പാട്ടൊരുക്കത്തിലാണ് ഇപ്പോൾ സായി സങ്കൽപ്.