
ആസ്വാദക മനം കവർന്ന് പ്രണയവർഷം എന്ന മ്യൂസിക് ആൽബം. ബികെ ഹരിനാരായണന്റെ വരികൾക്ക് ഡോക്ടർ ബിനീത രഞ്ജിത്താണ് സംഗീതം. ആലാപനവും ബിനീത തന്നെയാണ്. എട്ട് വരി കവിത ഫെയ്സ്ബുക്കിൽ കുറച്ചിട്ടത് എടുത്ത് പാടി അയച്ചത് കേട്ട്, മനോഹരമായ കുറച്ച് വരികൾ കൂടി വിശ്വസിച്ചേൽപ്പിച്ചതിന് ഹരിനാരായണനോട് നന്ദി പറയുന്നതായി ബിനീത സമൂഹമാധ്യമത്തിൽ കുറിച്ചു.
റിയാലിറ്റി ഷോയിലൂടെയാണ് ബിനീത പ്രേക്ഷകർക്ക് സുപരിചതയാവുന്നത്. കവർ ഗാനങ്ങളിലൂടെയും മറ്റുമാണ് ശ്രദ്ധേയയാവുന്നത്. സിനിമയിലും ബിനീത ഗാനം ആലപിച്ചിട്ടുണ്ട്.
പ്രവീൺ ഹരിദാസാണ് ആൽബത്തിന് ദൃശ്യാവിഷ്കാരം ഒരുക്കിയിരിക്കുന്നത്. എഡിറ്റ് രാം ദാസ്. ശശി കെഎസ്, ശുഭ ദേവി, ശരത് കെഎസ്, നവ്യ വിനോദ്, അമർനാഥ്, ധനമോൾ എന്നിവരാണ് അഭിനേതാക്കൾ
content highlights : Pranayavarsham B K Harinarayanan Dr Bineetha Ranjith
Published: 29 Jul 2021, 02:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented