സിദ്ധാര്‍ഥ് ഭരതന്റെ സംവിധാനത്തിലൊരുങ്ങുന്ന ജിന്നിലെ ഓ മനുജാ എന്നാരംഭിക്കുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ യൂട്യൂബില്‍ റിലീസ് ചെയ്തു. സൗബിന്‍ ഷാഹിര്‍ നായകനായെത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് പ്രശാന്ത് പിള്ളൈയാണ്. സന്തോഷ് വര്‍മ രചിച്ച ഗാനത്തിന്റെ വരികളും ബേസ് വോയ്‌സിലുള്ള സിത്താര കൃഷ്ണകുമാറിന്റെ ആലാപനവും വ്യത്യസ്താനുഭവം പകരുന്നു. വ്യത്യസ്തമായൊരുക്കിയ ലിറിക് വീഡിയോയും ശ്രദ്ധേയമാണ്. 

To advertise here,

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനരംഗത്ത് വീണ്ടുമെത്തുന്നത്. രാജേഷ് ഗോപിനാഥന്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ശാന്തി ബാലചന്ദ്രന്‍ നായികയായെത്തുന്നു. ഷൈന്‍ ടോം ചാക്കോ, സാബുമോന്‍, ജാഫര്‍ ഇടുക്കി, ലിയോണ ലിഷോയ് തുടങ്ങിയര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്‌ട്രെയിറ്റ് ലൈന്‍ സിനിമാസിന്റെ ബാനറില്‍ സുധീര്‍ വി.കെ., മനു വലിയ വീട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് പുറത്തിറങ്ങിയ ജിന്നിന്റെ ട്രെയിലറും ഏറെ ശ്രദ്ധ നേടിയിരുന്നു.