മണിപ്പുരിലെ കൂട്ടബലാത്സംഗത്തിനും സര്‍ക്കാരിന്റ നിസ്സംഗതക്കുമെതിരെ പാട്ടുമായി ഗായിക ഇന്ദുലേഖാവാര്യര്‍ രംഗത്ത്. മണിപ്പുരിലെ പെണ്‍കുരുതികളില്‍ കടുത്ത വേദന പങ്കുവെക്കുന്ന ഗായിക  ഭരണാധികാരികളുടെ നിലപാടിനോടുള്ള പ്രതിഷേധവും പാട്ടില്‍ വരികളാക്കിയിട്ടുണ്ട്. 

To advertise here,

രാജ്യമെങ്ങുമുയരുന്ന പ്രതിഷേധത്തിന് പിന്തുണയുമായി പോരാട്ടത്തിന് ആഹ്വാനവുമായാണ് ഇന്ദുലേഖ പാട്ടു ചിട്ടപ്പെടുത്തിയത്. ചാട്ടുളിപോലെ ശരമെയ്യുന്ന വരികളും ചടുലതാളവുമായി റാപ് സംഗീതത്തിലൂടെയാണ് ഇന്ദുലേഖ നിലപാട് പ്രഖ്യാപിച്ചത്. ഹോളിവുഡ് താരങ്ങള്‍ മുതല്‍ കേരളത്തിലെ പ്രമുഖരും മണിപ്പൂര്‍ വിഷയത്തില്‍ സര്‍ക്കാറിനും ബി.ജെ.പിക്കുമെതിരെ രൂക്ഷവിമര്‍ശനുമായി രംഗത്തെത്തിയിരുന്നു.