Lovefully Yours Veda
രജിഷ വിജയനും ശ്രീനാഥ് ഭാസിയും വെങ്കിടേഷും അനിക സുരേന്ദ്രനും മുഖ്യ വേഷത്തിലെത്തുന്ന 'ലവ്ഫുള്ളി യുവേഴ്‌സ് വേദ' യിലെ ആദ്യ ഗാനം പുറത്തിറങ്ങി. രതി ശിവരാമന്റെ വരികള്‍ക്ക് രാഹുല്‍ രാജ് ഒരുക്കിയ 'ആകാശ പാലാഴിയില്‍' എന്ന മനോഹരമായ പ്രണയ ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത മോഹന്‍ ആണ്.. റഫീഖ് അഹമ്മദും, ധന്യ സുരേഷ് മേനോനും ആണ് മറ്റ് ഗാനങ്ങള്‍ക്കു വരികള്‍ എഴുതിയിരിക്കുന്നത്.
ആര്‍2 എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ രാധാകൃഷ്ണന്‍ കല്ലായിലും റുവിന്‍ വിശ്വവും ചേര്‍ന്ന് നിര്‍മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ പ്രഗേഷ് സുകുമാരന്‍ ആണ്. കലാലയ പ്രണയവും രാഷ്ട്രീയവും പ്രധാന പ്രമേയമായ ഈ ചിത്രത്തില്‍ ഗൗതം വാസുദേവ് മേനോന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
രഞ്ജിത് ശേഖര്‍, ചന്തുനാഥ്, ഷാജു ശ്രീധര്‍, ശരത് അപ്പാനി, നില്‍ജ കെ ബേബി, ശ്രുതി ജയന്‍, വിജയ കുമാര്‍ എന്നിവരും എന്നിവരാണ് മറ്റു താരങ്ങള്‍.. ബാബു വൈലത്തൂരിന്റെ തിരക്കഥയില്‍ ഒരു ക്യാമ്പസ് കാലഘട്ടത്തെ പുനഃസൃഷ്ടിക്കുകയാണ് വേദയിലൂടെ . കലാലയത്തിന്റെ സൗഹൃദങ്ങളുടേയും, പ്രണയത്തിന്റെയും, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെയും ഗൃഹാതുരമായ അദ്ധ്യായങ്ങളിലൂടയാണ് വേദ സഞ്ചരിക്കുന്ന ഈ ചിത്രം ക്യാന്‍വാസില്‍ പകര്‍ത്തിയിരിക്കുന്നത് ടോബിന്‍ തോമസ് ആണ്. ഈ കാലഘട്ടം ശക്തമായി ചര്‍ച്ചചെയുന്ന പാരിസ്ഥിതിക രാഷ്ട്രീയവും വേദയിലൂടെ മുന്നോട്ടു വെയ്ക്കുന്നുണ്ട്..
കോ പ്രൊഡ്യൂസര്‍ - അബ്ദുല്‍ സലീം, ലൈന്‍ പ്രൊഡ്യൂസര്‍ - ഹാരിസ് ദേശം, പ്രോജെക്റ്റ് കണ്‍സള്‍ടന്റ് - അന്‍ഷാദ് അലി, ചീഫ് അസ്സോസിയേറ്റ് - നിതിന്‍ സി സി, എഡിറ്റര്‍ - സോബിന്‍ സോമന്‍, കലാസംവിധാനാം - സുഭാഷ് കരുണ, വസ്ത്രാലങ്കാരം -അരുണ്‍ മനോഹര്‍, മേക്കപ്പ് - ആര്‍ ജി വയനാട്, സംഘട്ടനം - ഫിനിക്സ് പ്രഭു, ടൈറ്റില്‍ ഡിസൈന്‍ - ധനുഷ് പ്രകാശ്, പ്രൊഡക്ഷന്‍ കോണ്ട്രോളര്‍ - റെനി ദിവാകര്‍, സ്റ്റില്‍സ് - റിഷാജ് മുഹമ്മദ്, ഡിസൈന്‍സ് - യെല്ലോടൂത്ത്, കളറിസ്‌റ് - ലിജു പ്രഭാകര്‍, ഫിനാന്‍സ് ഹെഡ് - സുല്‍ഫിക്കര്‍, സൗണ്ട് ഡിസൈന്‍ - വിഷ്ണു പി സി, പി ആര്‍ ഒ - എ എസ് ദിനേശ്, മീഡിയ & മാര്‍ക്കറ്റിംഗ് ഡിസൈന്‍ - പപ്പെറ്റ് മീഡിയ, ഡിജില്‍ മാര്‍ക്കറ്റിംഗ് - വൈശാഖ് സി വടക്കേവീട്.
Content Highlights: Lovefully Yours Veda - Aakasha Palazhiyil Video | Venkitesh, Rajisha Vijayan | Rahul Raj
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..