വിനു കോളിച്ചാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘സർക്കാസ് സിർക 2020’ലെ രണ്ടാമത്തെ ഗാനം പുറത്തിറക്കി. ‘കുട്ടന് പൊട്ടൻ്റെ ശാപം’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്.

ഹരീഷ് പല്ലാരത്തിൻ്റെ വരികൾക്ക് സെൽജുക് റുസ്തമാണ്  സംഗീതം നിർവഹിച്ചിരിക്കുന്നത്. ജോഫി ചിറയത്താണ് ആലാപനം

ജിജോ കെ. മാത്യു, ഫിറോസ് ഖാൻ, അഭിജ ശിവകല, ഹുസൈൻ സമദ്, സുരേഷ് മോഹൻ, ആഷിക് ഖാലിദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ജോസഫ് എബ്രഹാമും രവീന്ദ്രൻ ചെറ്റത്തോടും ചേർന്ന് നിർമ്മിച്ച ചിത്രം ഏപ്രിൽ ഒന്നിന് റിലീസ് ചെയ്യും.

രചന: വി. സുധീഷ് കുമാർ, വിനു കോളിച്ചാൽ. ഛായാഗ്രഹണം: രാം രാഘവ്, ചിത്രസംയോജനം: ആസിഫ് ഇസ്മയിൽ, സംഗീതം, പശ്ചാത്തല സംഗീതം: സെൽജുക് റുസ്തം, ഗാനങ്ങൾ: ഹരീഷ് പല്ലാരം, മേക്കപ്പ്: സുരേഷ് പ്ലാച്ചിമട, പ്രൊഡക്ഷൻ കൺട്രോളർ: ഹുസൈൻ സമദ്, ശബ്ദ ലേഖനം: സൂരജ് ശങ്കർ, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, കല: അനന്തകൃഷ്ണൻ ജി. എസ്, വി. സുധീഷ് കുമാർ, കളറിസ്റ്റ്: വിജയകുമാർ വിശ്വനാഥൻ, പി. ആർ. ഒ: നിർമൽ ബേബി വർഗീസ്, സ്റ്റിൽസ്: ജിനു പി ആന്റോ, ഡിസൈൻ: പാലായ് ഡിസൈൻ.

Content Highlights : Kuttanu pottante shapam SARCAS CIRCA 2020 VINU KOLICHAL SELJUK RUSTUM