
കല്യാണി പ്രിയദര്ശന്, 'ആ രാത്രി'യിലെ കിളിയേ കിളിയേ എന്ന പാട്ടിലെ രംഗം | Photo: Facebook/ Wayfarer Films, Screen grab/ Saina Music
അടൂർ: ഒരുമാസം മുൻപ് റിലീസായ ’ലോക-ചാപ്റ്റർ 1’ സിനിമയിലൂടെ ’കിളിയേ കിളിയേ’ എന്ന പഴയ സിനിമാഗാനം വീണ്ടും വൈറൽ. പാട്ടിന്റെ ഡിജെ വെർഷന്റെ ചെറിയ ഭാഗമാണ് സിനിമയിൽ ഉപയോഗിച്ചത്. പിന്നാലെ ഇൻസ്റ്റഗ്രാം റീലുകളിലും, യുറ്റ്യൂബ് ഷോർട്ടുകളിലും ഈ ഗാനം നിറഞ്ഞു.
ഇതര സംസ്ഥാനങ്ങളിലുള്ളവരും, വിദേശികളും പാട്ട് ഏറ്റെടുത്തു. എന്നാൽ, ഇതിനെത്തുടർന്ന് ഒറിജിനൽ വെർഷനും ലക്ഷക്കണക്കിന് പ്രേക്ഷകരെ കിട്ടിയത് കൗതുകമായി. ’ലോക’ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത് ഡിജെ ശേഖർ റീമിക്സ് ചെയ്ത വെർഷൻ ആണ്. വൈറലായതും ഇതുതന്നെ. ഡിജെ റീമിക്സ് ചെയ്തതിന് യുറ്റ്യൂബിൽ വലിയ പ്രേക്ഷകപ്രീതിയുണ്ട്. ഇതിനൊപ്പമാണ് ഒറിജിനലിന്റെയും കാഴ്ചക്കാരുടെ എണ്ണംകൂടിയത്. യുറ്റ്യൂബിൽ അപ്‌ലോഡുചെയ്ത ഗാനം ആസ്വദിച്ചവരുടെ എണ്ണം ഒന്നരക്കോടിയോളം.
ഇതിൽ വലിയൊരു പങ്ക് ഒരു മാസത്തിനിടെ വന്നതാണ്. പാട്ടിന്റെ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ വായിച്ചാൽ മനസ്സിലാകും, ’ലോക’ സിനിമയുടെ പ്രത്യേകതകൊണ്ടാണ് ഗാനത്തിന്റെ ഒറിജിനലും വൈറലായതെന്ന്.
ഭാഷയുടെ അതിർവരമ്പ് ഭേദിച്ചാണ് ഈ സ്വീകാര്യത. മലയാളം, ഇംഗ്ലീഷ് എന്നിവയ്ക്കൊപ്പം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രതികരണങ്ങളുണ്ട്. കമന്റുകളിൽ ഒന്ന് ഇങ്ങനെ- ’അണ്ടർസ്റ്റാൻഡിങ് സീറോ, വൈബ് നൂറ് ശതമാനം’. വരികളുടെ അർത്ഥം മനസ്സിലായില്ലെങ്കിലും എല്ലാവരും പാട്ട് നന്നായി ആസ്വദിച്ചുവെന്ന് അവർ പറഞ്ഞു. പഴയ പാട്ടുകൾ വീണ്ടും സിനിമയിൽ ഉപയോഗിച്ചാൽ കൂടുതൽ കാഴ്ചക്കാരെ ലഭിച്ച് വൈറലാകുന്നത് പുതിയ കാര്യമല്ല. എന്നാൽ, ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് പഴയ മലയാളസിനിമയിലെ ഒരു പാട്ടിന് ഇത്രയും സ്വീകാര്യത ലഭിക്കുന്നത് അടുത്തകാലത്ത് ആദ്യം. കിളിയേ കിളിയേ ഗാനം ഉൾപ്പെട്ട ’ആരാത്രി’ എന്ന സിനിമയ്ക്കും, പാട്ട് വൈറലായതിന് പിന്നാലെ യുറ്റ്യൂബിൽ പുതിയ കാഴ്ചക്കാരെ ലഭിച്ചു.
കിളിയേ കിളിയേ
1983-ൽ ജോഷി സംവിധാനംചെയ്ത ’ആരാത്രി’ എന്ന സിനിമയിലെ ഗാനമാണ് ’കിളിയേ കിളിയേ’. ഇളയരാജ സംഗീതം പകർന്ന ഗാനം എഴുതിയത് പൂവച്ചൽ ഖാദർ. എസ്.ജാനകിയാണ് ഗാനം ആലപിച്ചത്.
Content Highlights: Classic Malayalam song `Kiliye Kiliye` from `Aa rathri` has resurfaced and gone viral thanks to a DJ remix in the new film `Lokah-Chapter 1 chandra`
Published: 27 Sept 2025, 07:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented