കൊച്ചി: ഇൻഫോപാർക്കിന്റെ ഇരുപതാം വാർഷികത്തോട് അനുബന്ധിച്ച് മാതൃഭൂമി ഡോട്ട് കോം അവതരിപ്പിക്കുന്ന ഡീകോഡിൽ ഇന്ന് സംഗീതം കൊണ്ട് വിസ്മയം തീർക്കാൻ ഗായകൻ കെ. എസ് ഹരിശങ്കർ എത്തുന്നു. ഇൻഫോപാർക്ക് സ്‌ക്വയറിൽ വൈകീട്ട് 6 മുതൽ 10 മണി വരെയാണ് പരിപാടി.

To advertise here,

കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി, വീണ നന്ദകുമാർ, ശ്രിന്റ എന്നിവർ ചേർന്ന് ഇന്നലെ വൈകീട്ട് ഡീകോഡ് ഉദ്ഘാടനം ചെയ്തു. വൻജനാവലിക്കു മുന്നിൽ വയലിനിസ്റ്റും ഗായികയുമായ രൂപ രേവതിയും ഗായിക നിത്യ മാമനും സംഗീതവിരുന്നൊരുക്കി. കൂടെ പാടിയും ആടിയും ഇൻഫോപാർക്ക് ഇന്നലെത്തെ രാവിനെ അവിസ്മരണീയമാക്കി. നാളെ ഡീകോഡിൽ പെർഫോം ചെയ്യുന്നത് ആൽമരം ബാൻഡും ഡിജെ സിക്‌സ് എയ്റ്റുമാണ്. പ്രവേശനം സൗജന്യമാണ്.

പാടിയ പാട്ടുകളെല്ലാം ഹിറ്റ് ചാർട്ടിൽ എത്തിച്ച ഗായകനായ കെ. എസ്. ഹരിശങ്കർ, പ്രശസ്ത കർണാടക സംഗീതജ്ഞ ഡോ. കെ ഓമനക്കുട്ടിയുടെ കൊച്ചുമകനാണ്. ജീവാംശമായി, പവിഴമഴയേ, നീ ഹിമമഴ, മുല്ലേ മുല്ലേ, ആമ്പലേ നീലാമ്പലേ, വാനം ചായും, ആലോലം തുടങ്ങി നിരവധി ഹിറ്റ്ഗാനങ്ങൾ ഹരിശങ്കർ മലയാളികൾക്ക് നൽകിയിട്ടുണ്ട്. പാലക്കാട് ചെമ്പൈ മ്യൂസിക് കോളേജിലെ വിവിധ ഡിപ്പാർട്ട്‌മെന്റുകളിൽ പഠിച്ച പതിനൊന്ന് പൂർവവിദ്യാർഥികൾ നയിക്കുന്ന ബാൻഡാണ് ആൽമരം.  എൺപതുകളിലെയും തൊണ്ണൂറുകളിലെയും ജനപ്രിയഗാനങ്ങൾ അതേ മാധുര്യത്തോടെ അവർ അവതരിപ്പിക്കുന്നു. റൊമിനിക് സ്റ്റീഫനും അലക്‌സ് റെജിയും ചേർന്ന് നയിക്കുന്ന ഡിജെ സിക്‌സ് എയ്റ്റ് 2016 മുതൽ ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് രംഗത്തുണ്ട്. സൺബേൺ റീലോഡ്, സൺബേൺ കാമ്പസ് തുടങ്ങിയ വലിയ മ്യൂസിക് ഇവന്റുകളിൽ ഡിജെ സിക്സ് എയ്റ്റ് പെർഫോം ചെയ്തിട്ടുണ്ട്. ഡീകോഡ് ഹോസ്റ്റ് ചെയ്യുന്നത് ക്ലബ് എഫ്എമ്മിന്റെ ക്രിയേറ്റീവ് ഹെഡ് ആയ ആർജെ റാഫിയാണ്.
 
ഡീകോഡിന്റെ പ്രസന്റിങ് പാർട്ണർ ചുങ്കത്ത് ജ്വല്ലറിയും ബ്രോട്ട് ടു യൂ ബൈ പാർട്ണർ ശീമാട്ടിയും ആണ്. മെഡിമിക്‌സ്, സഞ്ജീവനം ആയുർവേദ ഹോസ്പിറ്റൽ, മേളം എന്നിവരാണ് പവേർഡ് ബൈ പാർട്ണർമാർ. കോൺഫിഡന്റ് ഗ്രൂപ്പ് റിയൽ എസ്റ്റേറ്റ് പാർട്ണറും കെഎസ്എഫ്ഇ സപ്പോർട്ടഡ് ബൈ പാർട്ണറും ഫോർ പോയിന്റ് ബൈ ഷെറാട്ടൺ ഹോസ്പിറ്റാലിറ്റി പാർട്ണറും ആണ്.