
അന്ന ബെൻ കേന്ദ്രകഥാപാത്രമായെത്തിയ ഹെലൻറെ തമിഴ് റീമേക്കിലെ ഗാനം പുറത്തിറങ്ങി. അൻപിർക്കിനിയാൾ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ ഉൻ കൂടവേ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നടൻ ഇന്ദ്രജിത്തിന്റെയും നടി പൂർണിമയുടെയും മകൾ പ്രാർഥനയാണ്. ലളിതാനന്ദിന്റെ വരികൾക്ക് ജാവേദ് റിയാസാണ് സംഗീതം നൽകിയിരിക്കുന്നത്.
ഹെലനിലെ താരാപഥമാകേ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചതും പ്രാർഥനയായിരുന്നു.
കീർത്തി പാണ്ഡ്യനാണ് തമിഴ് റീമേയ്ക്കിൽ നായികയായെത്തുന്നത്. മലയാളത്തിൽ ലാൽ ചെയ്ത അച്ഛൻ കഥാപാത്രത്തെ അരുൺ പാണ്ഡ്യനാണ് തമിഴിൽ അവതരിപ്പിക്കുന്നത്. ഗോകുലാണ് ചിത്രത്തിന്റെ സംവിധായകൻ. നിർമാണവും അരുൺ പാണ്ഡ്യൻ തന്നെയാണ്.
Content highlights : helen tamil remake song by prarthana indrajith keerthi pandian arun pandian Anpirkiniyal movie
Published: 12 Mar 2021, 01:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented