ന്യൂയോര്‍ക്ക്: സംഗീതരംഗത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന ഗ്രാമി-2022 പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ലാസ് വെഗാസിലെ എംജിഎം ഗ്രാന്‍ഡ് മാര്‍ക്വീ ബോള്‍റൂമില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സംഗീതസംവിധായകന്‍ റിക്കി കെജ് പുരസ്‌കാരം നേടി. രണ്ടാം തവണയാണ് കെജ് പുരസ്‌കാരം നേടുന്നത്.  റോക്ക് ഇതിഹാസം സ്റ്റുവര്‍ട്ട് കോപ്ലാന്‍ഡിനൊമാണ് കെജ് പുരസ്‌കാരം നേടിയത്. നമസ്‌തേ എന്ന് പറഞ്ഞാണ് കെജ് സദസ്സിനെ അഭിസംബോധന ചെയ്തത്. ഇവരുടെ ഡിവൈന്‍ ടൈഡ്‌സ് മികച്ച ആല്‍ബമായി തിരഞ്ഞെടുക്കപ്പെട്ടു. സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്‍ ചടങ്ങില്‍ അതിഥിയായിരുന്നു.

To advertise here,

ബ്രൂണോ മാഴ്‌സിന്റെ നേതൃത്വത്തിലുള്ള സില്‍ക്ക് സോണിക് രണ്ട് പുരസ്‌കാരങ്ങള്‍ നേടി. ഈ വര്‍ഷത്തെ റിക്കാര്‍ഡും മികച്ച ഗാനത്തിനുള്ള അവാര്‍ഡും ഇവരുടെ ലീവ് ദ ഡോര്‍ ഓപ്പണ്‍ എന്ന ഗാനം സ്വന്തമാക്കി.

പോപ് താരം ഒലിവിയ റോഡ്രിഗോയ്ക്കും കന്യേ വെസ്റ്റിനും പുരസ്‌കാരം ലഭിച്ചു. 

മികച്ച പോപ് ഡുവോ / ഗ്രൂപ് പെര്‍ഫോമന്‍സ് വിഭാഗത്തില്‍ ഡോജ കാറ്റ് പുരസ്‌കാരം നേടി. മികച്ച പുതുമുഖ കലാകാരി, മികച്ച പോപ്‌ സോളോ പ്രകടനം എന്നീ വിഭാഗങ്ങളില്‍ ഒലിവിയ റോഡ്രിഗോ അംഗീകാരം നേടി. 

മികച്ച ട്രഡീഷനല്‍ പോപ് വോക്കല്‍ ആല്‍ബം ലവ് ഫോര്‍ സെയ്‌ലിനാണ്. ടോനി ബെനറ്റും, ലേഡി ഗാഗയും പുരസ്‌കാരം സ്വന്തമാക്കി. മികച്ച ആര്‍ ആന്റ് ബി ആല്‍ബം ജാസ്മിന്‍ സള്ളിവന്റെ ഹോക്‌സ് ടേല്‍സ് ആണ്

മികച്ച റാപ് പെര്‍ഫോമന്‍സ് പുരസ്‌കാരം കെന്‍ഡ്രിക് ലമാറിനാണ്. മികച്ച മെലോഡിക് റാപ് പെര്‍ഫോമന്‍സ് വിഭാഗത്തിലെ വിജയി കന്യെ വെസ്റ്റാണ്.

ബെസ്റ്റ് ഡാന്‍സ് / ഇലക്ട്രോണിക് റെക്കോഡിങ്‌ വിഭാഗത്തില്‍ അലൈവിനാണ് പുരസ്‌കാരം ലഭിച്ചത്. ഇലക്ട്രോണിക് മ്യൂസിക് വിഭാഗത്തില്‍ ബ്ലാക് കോഫിക്കും, ബെസ്റ്റ് മെറ്റല്‍ പര്‍ഫോമന്‍സ് വിഭാഗത്തില്‍ 'ദി ഏലിയനി'നും പുരസ്‌കാരം ലഭിച്ചു.