
നവാഗതനായ വിയാൻ വിഷ്ണു സംവിധാനം ചെയ്യുന്ന ഏക് ദിൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആദ്യ ഗാനവും പുറത്ത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ജോസ് ഫ്രാങ്ക്ലിൻ ഈണം നൽകിയ 'വാ വാ വാ കേറി വാടാ' എന്ന ഗാനം ആലപിച്ചിരിക്കുന്നത് നടൻ ഉണ്ണി മുകുന്ദനാണ്.
കൊച്ചിയിലും മുംബൈയിലുമായി വിവിധ ഷെഡ്യൂളുകളായി 120 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ബി കെ ഹരിനാരായണൻ, വിനായക് ശശികുമാർ, ശബരീഷ് വർമ്മ, ദീപക് റാം എന്നിവരുടെ വരികൾക്ക് നവാഗതനായ ജോസ് ഫ്രാങ്ക്‌ലിൻ ആണ് സംഗീതം പകരുന്നത്. സിത്താര, ജാസി ഗിഫ്റ്റ്, ജോബ് കുര്യൻ, വിധു പ്രതാപ്, ഹിഷാം അബ്ദുൾ വഹാബ്, സച്ചിൻ വാര്യർ, ഭദ്രാ റജിൻ, ഉണ്ണി മുകുന്ദൻ എന്നിവരാണ് ഗായകർ.
content highlights : Ek Din movie song by unni mukundan vinayak sasikumar jose franklin
Published: 20 Aug 2021, 09:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented