മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ദിലീപിന്റെ 150ാമത്തെ ചിത്രം  'പ്രിൻസ് ആന്റ് ഫാമിലി' യിലെ മായുന്നല്ലോ എന്നുതുടങ്ങുന്ന പുതിയ പാട്ട് റിലീസ് ചെയ്തു.  മെയ് 9 നു  തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിലെ ഈ പാട്ട് പാടിയിരിക്കുന്നത് ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ ജനപ്രിയ സംഗീതസംവിധായകനായ  ജേക്സ് ബിജോയ് ആണ്. സംഗീതം ഒരുക്കിയത് നവാഗതനായ സനൽ ദേവ്. വരികൾ  ടിറ്റൊ പി തങ്കച്ചൻ.

To advertise here,

ചിത്രത്തിനായി നീണ്ട ഇടവേളക്കുശേഷം ദിലീപിനുവേണ്ടി  അഫ്സൽ പാടിയ പാട്ട്   പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഒരു വർഷത്തിനുശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരിൽ എത്തുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച  ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടെയാണിത്.  ഉപചാരപൂർവ്വം ഗുണ്ടാ ജയൻ, നെയ്മർ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ  ചിത്രങ്ങൾക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. തിരക്കഥാകൃത്തായ ഷാരീസിനൊപ്പമുള്ള മൂന്നാമത്തെ ചിത്രവും.

മാജിക് ഫ്രെയിംസിന്റെ  മുപ്പതാമത്തെ ചിത്രമാണ് ദിലീപിനൊപ്പമുള്ള "പ്രിൻസ് ആൻഡ് ഫാമിലി". ധ്യാൻ ശ്രീനിവാസൻ, ജോസ് കുട്ടി ജേക്കബ്, ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി, അശ്വിൻ ജോസ്, റോസ്ബെത്  ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. 

ചിത്രത്തിന്റെ ഛായാഗ്രഹണം രെണ ദിവെ. എഡിറ്റർ -സാഗർ ദാസ്. സൗണ്ട് മിക്സ് -എം,ആർ രാജകൃഷ്ണൻ. കോ പ്രൊഡ്യൂസർ -ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ -സന്തോഷ് കൃഷ്ണൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -നവീൻ പി തോമസ്. പ്രൊഡക്ഷൻ ഇൻ ചാർജ് -അഖിൽ യശോധരൻ. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് -ബബിൻ ബാബു. ആർട്ട് -അഖിൽ രാജ് ചിറയിൽ. കോസ്റ്റ്യൂം -സമീറ സനീഷ്, വെങ്കി  (ദിലീപ് ), മേക്കപ്പ് -റഹീം കൊടുങ്ങല്ലൂർ. കോറിയോഗ്രഫി -പ്രസന്ന, ജിഷ്ണു. ചീഫ് അസോസിയേറ്റ് ഡയറക്ടർ -രാജേഷ് ഭാസ്കർ. പ്രൊഡക്ഷൻ കൺട്രോളർ -പ്രജീഷ് പ്രഭാസൻ.  പിആർഓ -മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് -പ്രേംലാൽ പട്ടാഴി. കാസ്റ്റിംഗ് ഡയറക്ടർ -ബിനോയ് നമ്പാല. ഡിസൈൻസ് -യെല്ലോ ടൂത്ത്സ്. മാർക്കറ്റിംഗ് -സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്. ഡിജിറ്റൽ പ്രമോഷൻസ് -ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്. അഡ്വർടൈസിങ് -ബ്രിങ് ഫോർത്ത്. വിതരണം -മാജിക് ഫ്രെയിംസ് റിലീസ്.