
സച്ചിയുടെ സംവിധാനത്തിലൊരുങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം അയ്യപ്പനും കോശിയുടെ തെലുങ്ക് റീമേക്ക് ഭീംല നായകിലെ ടൈറ്റിൽ സോങ്ങ് പുറത്തിറങ്ങി.
രാമജോഗയ്യ ശാസ്ത്രിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് തമന്‍ എസ് ആണ്. തമനൊപ്പം ശ്രീ കൃഷ്‍ണ, പൃഥ്വി ചന്ദ്ര, റാം മിരിയാള എന്നിവർ ചേർന്നാണ് ആലാപനം. 'അയ്യപ്പനും കോശി'യിലെ കലക്കാത്ത എന്ന് തുടങ്ങുന്ന ടൈറ്റിൽ സോങ്ങ് ഏറെ ജനശ്രദ്ധ ആകർഷിച്ച ഒന്നാണ്. നഞ്ചമ്മ ആലപിച്ച ഗാനത്തിന് സംഗീതം പകര്‍ന്നത് ജേക്സ് ബിജോയ് ആയിരുന്നു.
പവൻ കല്യാണും റാണ ദഗുബാട്ടിയുമാണ് തെലുങ്കിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. മലയാളത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ എന്ന കഥാപാത്രമായി പവൻ കല്യാൺ എത്തുമ്പോൾ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യൻ എന്ന കഥാപാത്രത്തെയാണ് റാണ അവതരിപ്പിക്കുന്നത്. ഭീംല നായക് എന്നാണ് പവൻ കല്യാൺ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
2022 ജനുവരി 12ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
സായ് പല്ലവി, ഐശ്വര്യ രാജേഷ് എന്നിവരും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
സാഗർ ചന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും സംഭാഷണവും ത്രിവിക്രം ആണ്. തമൻ എസ്. ആണ് സംഗീതമൊരുക്കുന്നത്. സിതാര എന്റർടെയ്ൻമെന്റിസിന്റെ ബാനറിൽ നാഗ വംശിയാണ് ചിത്രം നിർമിക്കുന്നത്.
നേരത്തെ ചിത്രത്തിന്റെ തിരക്കഥയിൽ പൂർണമായ മാറ്റം വേണമെന്ന് പവൻ കല്യാൺ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രണ്ട് നായകന്മാർ എന്നതിന് പകരം നായകൻ, പ്രതിനായകൻ എന്ന രീതിയിൽ തിരക്കഥ മാറ്റണമെന്ന് പവൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്. പവൻ കല്യാൺ സിനിമകളുടെ ശൈലി പിന്തുടരുന്ന രീതിയിലുള്ള മാറ്റം തെലുങ്ക് പതിപ്പിനുണ്ടാകും.
content highlights : Ayyappanum Koshiyum telugu remake title song pawan kalyan rana daggubatti
Published: 02 Sept 2021, 12:58 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented