അനീഷ് ഉദയ് സംവിധാനം ചെയ്യുന്ന 'ജെറി'യിലെ ആദ്യ ഗാനം 'നീ പിണങ്ങല്ലെ' പുറത്തിറങ്ങി. ഗ്രാമീണ പശ്ചാത്തലത്തിൽ പ്രണയം തുളുമ്പുന്ന ഗാനം വിനീത് ശ്രീനിവാസനും നിത്യ മാമ്മനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. അരുൺ വിജയ് സംഗീതം പകർന്ന ഈ ഹൃദയ സ്പർശിയായ ഗാനത്തിന് വിനായക് ശശികുമാറാണ് വരികൾ ഒരുക്കിയിരിക്കുന്നത്.
കോട്ടയം നസീർ, സണ്ണി ജോസഫ്, പ്രമോദ് വെളിയനാട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഫെബ്രുവരി ഒൻപതിന് തിയേറ്ററുകളിലെത്തും. ഒരു എലി ഉണ്ടാക്കുന്ന പൊല്ലാപ്പും നാട്ടുകാരുടെ അടിപിടിയും വീട്ടുകാരുടെ കലപിലയും പ്രമേയമാവുന്ന 'ജെറി' പക്കാ കോമഡി-ഫാമിലി എന്റർടൈനറാണ്.
നൈജിൽ സി മാനുവൽ തിരക്കഥ രചിച്ച 'ജെറി' ജെ സിനിമാ കമ്പനിയുടെ ബാനറിൽ ജെയ്‌സണും ജോയ്‌സണും ചേർന്നാണ് നിർമ്മിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ മ്യൂസിക്കൽ കമ്പനിയായ സരിഗമ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയ ചിത്രത്തിന്റെ ട്രെയിലർ, ടീസർ, പ്രൊമോ സോങ്ങ് 'കലപില' എന്നിവ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു.
ഛായാഗ്രഹണം: നിസ്മൽ നൗഷാദ്, ചിത്രസംയോജനം: രോഹിത് വി എസ് വാരിയത്ത്, സംഗീതം: അരുൺ വിജയ്, ഗാനരചന: വിനായക് ശശികുമാർ, അജിത് പെരുമ്പാവൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിജിത്ത്, പ്രൊജക്ട് ഡിസൈൻ: സണ്ണി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ: മുജീബ് ഒറ്റപ്പാലം, പ്രൊഡക്ഷൻ ഡിസൈൻ: പ്രദീപ് എം വി, വസ്ത്രാലങ്കാരം: രാംദാസ് താനൂർ, മേക്കപ്പ്: ഷൈൻ നെല്ലങ്കര, സൗണ്ട് മിക്സിംഗ്: സിനോയ് ജോസഫ്, വി.എഫ്.എക്സ്: റോ ആൻഡ് ന്യൂ സ്റ്റുഡിയോസ്, കളറിസ്റ്റ്: ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ: പ്രശാന്ത് പി മേനോൻ, സ്റ്റിൽസ്: റിഷ്ലാൽ ഉണ്ണികൃഷ്ണൻ, ഡിസൈൻസ്: ജിതേശ്വരൻ ഗുണശേഖരൻ, പിആർ&മാർക്കറ്റിംഗ്: തിങ്ക് സിനിമ.
Content Highlights: aneesh uday movie jerry new song
Published: 07 Feb 2024, 09:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented