
പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ സാമൂഹികമാധ്യമങ്ങളില്‍ തരംഗമായി നന്ദമൂരി ബാലകൃഷ്ണ (ബാലയ്യ) നായകനാകുന്ന 'അഖണ്ഡ 2: താണ്ഡം' എന്ന ചിത്രത്തിലെ ഡാന്‍സ് നമ്പര്‍. ഒരു മില്യണിലേറെ ആളുകളാണ് ഇതുവരെ പാട്ട് യൂട്യൂബില്‍ കണ്ടത്. ചിത്രത്തിലെ നായികയായ മലയാളി താരം സംയുക്തയ്ക്കൊപ്പമുള്ള ഡാന്‍സ് നമ്പറാണ് കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
ബോയപതി ശ്രീനു- നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് 'അഖണ്ഡ 2: താണ്ഡവം'. നേരത്തേ ഈ കൂട്ടുകെട്ടിലിറങ്ങിയ 'അഖണ്ഡ'യുടെ തുടര്‍ച്ചയായാണ് ചിത്രമൊരുങ്ങുന്നത്. മുമ്പ് പുറത്തുവന്ന 'ദ താണ്ഡവം' എന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ഇതുവരെ 11 മില്യണിലേറെപ്പേര്‍ കണ്ടുകഴിഞ്ഞു.
'ജജികയ ജജികയ' എന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോയാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ഗ്ലാമറസ് ലുക്കിലാണ് സംയുക്ത, ബാലയ്യയ്ക്കൊപ്പം വീഡിയോയിലുള്ളത്. ഇരുവരുടേയും തകര്‍പ്പന്‍ ചുവടുകളുടെ കുറച്ചുഭാഗം മാത്രമാണ് ലിറിക്കല്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം, പതിവുപോലെ വിമര്‍ശനവുമായി ഒരുവിഭാഗം ആരാധകരെത്തി. നായികയും നായകനും തമ്മിലെ പ്രായവ്യത്യാസം ചൂണ്ടിക്കാട്ടിയാണ് പതിവ് വിമര്‍ശനം. 65-കാരനായ ബാലയ്യ, 30-കാരിയായ സംയുക്തയ്ക്കൊപ്പം നൃത്തംചെയ്യുന്നുവെന്നാണ് വിമര്‍ശനം. നേരത്തേ, ടോളിവുഡില്‍നിന്ന് തന്നെ ചിരഞ്ജീവി, വെങ്കടേഷ്, രവി തേജ എന്നിവര്‍ക്കും സമാനവിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്.
കസരല ശ്യാമിന്റെ വരികള്‍ക്ക് തമന് ആണ് സംഗീതം നല്കിയിരിക്കു്നത്. ശ്രേയാ ഘോഷാലും ബ്രിജേഷ് ഷന്ഡിലയയും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. ചിത്രം ഡിസംബര്‍ അഞ്ചിന് തീയേറ്ററുകളിലെത്തും.
Content Highlights: New dance number from Nandamuri Balakrishna`s `Akhanda 2: Tandavam` featuring Samyuktha is a massive hit! Fans love their chemistry, but age gap criticism emerges
Published: 19 Nov 2025, 11:16 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented