'രോമാഞ്ചം', 'ആവേശം' എന്നീ ഹിറ്റ് ചിത്രങ്ങളിൽ അസിസ്റ്റന്റ് ആയി പ്രവർത്തിച്ച ഷിഫിന ബബിൻ പക്കർ രചനയും സംവിധാനവും നിർവഹിക്കുന്ന '40 ഡെയ്‌സ് ഓഫ് ഹൗസ് പാർട്ടി'യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. 'തഖബലള്ളാ ബാറക ള്ളാ...' എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് ഹനാൻ ഷായും വരികൾ ഒരുക്കിയിരിക്കുന്നത് ഉമ്പാച്ചിയും സംഗീതം ബിബിൻ അശോകുമാണ്. ചിത്രത്തിലേതായി മുമ്പ് പുറത്തിറങ്ങിയ ഡാബ്‌സി പാടിയ 'പെരുത്ത് നന്ദി' എന്ന് തുടങ്ങുന്ന ഗാനം ഏവരും ഏറ്റെടുത്തിരുന്നു.

To advertise here,

പുതിയ ഗാനത്തിൽ നിക്കാഹിനെത്തുന്ന മൊഞ്ചുള്ളൊരു വരനായാണ് കുഞ്ചാക്കോ ബോബനെ കാണിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബനും ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രത്തിലേതായി മുമ്പ് പുറത്തുവന്ന പോസ്റ്ററുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ സാങ്കേതിക നിരയിൽ മലയാളത്തിലെ മുൻനിര പ്രവർത്തകരാണ് അണിനിരക്കുന്നത്.

ബാനർ: തിയേറ്റർ ഓഫ് ഡ്രീംസ്, നിർമാണം: ഡോൾവിൻ കുര്യാക്കോസ്, ഛായാഗ്രഹണം: ആൽബി ആന്റണി, അജ്മൽ സാബു, എഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ബിബിൻ അശോക്, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ: മാനവ് സുരേഷ്, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്‌സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മൻസൂർ റഷീദ്, ആർട്ട് ഡയറക്ടർ: അഖിൽ ദാമോദർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: അമൽ സേവ്യർ മനക്കത്തറയിൽ, രതീഷ് മണ്ണാർക്കാട്, ഗാനരചന: വിനായക് ശശികുമാർ, കോറിയോഗ്രഫി: ഷെരീഫ് മാസ്റ്റർ, സിങ്ക് സൗണ്ട്: വൈശാഖ് പി.വി, സ്റ്റിൽസ്: ഷെയ്ൻ സബൂറ, പി.ആർ. ആൻഡ് മാർക്കറ്റിങ്: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ, കളറിസ്റ്റ്: രമേഷ് സി.പി, ഡിഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, വി.എഫ്.എക്‌സ്: ഫോക്സ്‌ഡോട്ട് മീഡിയ, ടൈറ്റിൽ ഡിസൈൻ: അഭിലാഷ് ചാക്കോ, പോസ്റ്റർ ഡിസൈൻ: അധിൻ ഒല്ലൂർ, പി.ആർ.ഒ: ആതിര ദിൽജിത്ത്.