
സോയ അക്തറിന്റെ 'ദി ആര്‍ച്ചീസ്' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് നടി ശ്രീദേവിയുടെ ഇളയമകള്‍ ഖുഷി കപൂര്‍. അമ്മ ശ്രീദേവിയേയും ചേച്ചി ജാന്‍വിയേയും പോലെ, സിനിമ തന്നെയാണ് തന്റെ ഇഷ്ടമേഖലയെന്നും അതിന്റെ പാഠങ്ങളൊക്കെ പഠിച്ചുവരികയാണെന്നും താരം പറയുന്നു. സിനിമയുടെ മാത്രമല്ല പ്രണയത്തിന്റെയും ബാലപാഠങ്ങള്‍ താന്‍ പഠിച്ചുവരുന്നതേയുള്ളൂവെന്നും തുറന്നുപറയുകയാണ് ഖുഷി. ആര്‍ച്ചീസിലെ സഹതാരം വേദാംഗ് റെയ്‌നയുമായി പ്രണയത്തിലാണെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു താരം.
'പ്രണയം എനിക്കും പുതിയ കാര്യമാണ്. മുമ്പ് പ്രണയത്തപ്പറ്റിയൊന്നും അധികം ചിന്തിച്ചിരുന്നില്ല. ജോലിക്ക് പ്രഥമപരിഗണന നല്‍കാനാണ് എനിക്കിഷ്ടം. അതുകഴിഞ്ഞേ മറ്റെന്തുമുള്ളൂ. സിനിമാ മേഖലയില്‍ ആയതുകൊണ്ടുതന്നെ നമ്മുടെ കാര്യങ്ങളില്‍ ആളുകള്‍ക്ക് കുറച്ചുകൂടുതല്‍ താല്‍പര്യമുണ്ടാവും. അത് ഞാന്‍ മനസിലാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സ്വകാര്യജീവിതത്തെ സ്വകാര്യമാക്കിത്തന്നെ വയ്ക്കുന്നതാണ് നല്ലതെന്നാണ് എന്റെ കാഴ്ചപ്പാട്. ഇവിടെ ജോലിക്കാണ് മുന്‍ഗണന നല്‍കേണ്ടത്,' - ഖുഷി പറയുന്നു.
നവംബര്‍ അഞ്ചിന് ഖുഷിയുടെ പിറന്നാളാഘോഷത്തില്‍ കുടുംബത്തിനും കൂട്ടുകാര്‍ക്കും ഒപ്പം വേദാംഗിനെയും കണ്ടതോടെയാണ് പാപ്പരാസികള്‍ ഇരുവരുടെയും പ്രണയം ഉറപ്പിച്ചത്. ആഘോഷത്തിന്റേതായി പുറത്തുവന്ന വീഡിയോയില്‍ ഇരുവരും പ്രണയിതാക്കളെപ്പോലെയാണ് അടുത്തിടപഴകുന്നത് എന്നായിരുന്നു സോഷ്യല്‍മീഡിയയുടെ കണ്ടെത്തല്‍. മുടി മുഖത്തേക്ക് വീഴുന്നതിനാല്‍ ബെര്‍ത്ത്‌ഡേ കേക്കിലെ മെഴുകുതിരി ഊതാന്‍ ഖുഷി ബുദ്ധിമുട്ടുന്നതും, വേദാംഗ് ഖുഷിയുടെ മുടിപിന്നിലേക്ക് പിടിച്ചുവെച്ച് കൊടുക്കുന്നതുമൊക്കെ ഇരുവരുടെയും പ്രണയം സൂചിപ്പിക്കുന്നതാണ് എന്നാണ് ആരാധകര്‍ പറയുന്നത്.
അദ്വൈത് ചന്ദന്റെ സംവിധാനത്തില്‍ ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാന്‍ നായകനാകുന്ന പ്രണയചിത്രത്തിലാണ് ഖുഷി ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തിയേറ്ററുകളിലെത്തും. സിനിമാക്കാര്യത്തില്‍ സംശയങ്ങള്‍ ഉണ്ടായാല്‍ ചേച്ചി ജാന്‍വിയുടെയും അര്‍ധസഹോദരന്‍ അര്‍ജുന്‍ കപൂറിന്റെയും അടുത്തേക്കാണ് താന്‍ സഹായം അഭ്യര്‍ഥിച്ച് ചെല്ലാറെന്നും ഖുഷി പറയുന്നു. എല്ലാ കാര്യത്തിലും പൂര്‍ണപിന്തുണയുമായി ഇരുവരും തന്റെ കൂടെത്തന്നെ ഉണ്ടാകാറുണ്ടെന്നും ഖുഷി പറയുന്നു.
Content Highlights: khushi kapoor vedang raina relationship
Published: 13 Nov 2024, 12:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented