2025 ഓസ്കര് പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ, കിരണ്‍റാവു സംവിധാനം ചെയ്ത 'ലാപത ലേഡീസ്' (ലോസ്റ്റ് ലേഡീസ്) ചുരുക്കപ്പെട്ടികയിൽനിന്ന് പുറത്തായെങ്കിലും ഇന്ത്യ പ്രതീക്ഷ കൈവിടുന്നില്ല. 'അനൂജ'യിലാണ് ഇനിയുള്ള പ്രതീക്ഷ. ഗുനീത് മോങ്ക നിര്‍മിച്ച അനൂജ ലൈവ് ആക്ഷന്‍ ഹ്രസ്വചിത്ര വിഭാഗത്തിലാണ് ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.
വസ്ത്ര വ്യാപാര മേഖലയിലെ ബാലവേലയേപ്പറ്റി പറയുന്ന അനൂജ ഇതുവരെ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ വസ്ത്രനിര്‍മാണ ഫാക്ടറിയില്‍ ജോലിചെയ്യുന്ന ഒമ്പത് വയസ്സുകാരി അനൂജ (സജ്ദ പത്താന്), 17 വയസ്സുകാരി പലക് (അനന്യ ഷന്‍ഭാഗ്) എന്നിവരുടെ കഥയാണ് അനൂജ പറയുന്നത്. ഒരിക്കല്‍ ഫാക്ടറി സന്ദര്‍ശിച്ച ഒരു സാമൂഹിക പ്രവര്‍ത്തക അനുജയേയും സഹോദരിയേയും ഫാക്ടറിയില്‍ കാണുകയും ഇവിടെനിന്ന് രക്ഷപ്പെടാനുള്ള വഴിയൊരുക്കുകയും ചെയ്യുന്നു. പ്രശസ്തമായ ഒരു ബോര്‍ഡിങ് സ്കൂളില്‍ പഠിക്കാനുള്ള പരീക്ഷയെഴുതാന്‍ അവസരമൊരുക്കുന്നതും ഇതിനായി സഹോദരികള്‍ നടത്തുന്ന പോരാട്ടവുമാണ് ചിത്രം പറയുന്നത്.
രാജ്യത്ത് വിദ്യാഭ്യാസ അവകാശ നിയമം നിലനില്‍ക്കുമ്പോഴും അത് സാധ്യമാകാത്ത എത്രയോ കുട്ടികള്‍ ഇന്നും നമുക്ക് ചുറ്റുമുണ്ട് എന്ന യാഥാര്‍ഥ്യം കൂടി ചിത്രം വെളിപ്പെടുത്തുന്നുണ്ട്. ആദം ജെ ഗ്രേവസ്, സുചിത്ര മത്തായി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഗുനീത് മോങ്കയുടെ നിര്‍മാണത്തില്‍ ഇത് മൂന്നാമത്തെ ഓസ്കര് നോമിനേഷന് ചിത്രമാണ്. ദ എലിഫന്റ് വിസ്പറേര്‍സ്, പിരീഡ് എന്‍ഡ് ഓഫ് സെന്റന്‍സ് എന്നിവയായിരുന്നു നേരത്തെ ഓസ്കാര്‍ പുരസ്കാരം നേടിയത്. അനൂജയെ കൂടാതെ സന്ധ്യ സൂരി സംവിധാനം ചെയ്ത, യു.കെയുടെ ഔദ്യോഗിക നോമിനേഷനായ ബ്രിട്ടീഷ് ഇന്ത്യന്‍ ചിത്രം 'സന്തോഷും' മത്സരത്തിനുണ്ട്.
Content Highlights: Indias hopes ride on Guneet Monga's 'Anuja' in oscar
Published: 18 Dec 2024, 10:42 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented