തിയ്യേറ്ററില്‍ വലിയ സ്വീകാര്യത നേടിയില്ലെങ്കിലും പിന്നീട് ഡിവിഡി, ഒടിടി, യൂട്യൂബ് തുടങ്ങിയവയിലൂടെ മലയാളികളുടെ ഇഷ്ടസിനിമകളിലൊന്നായി മാറിയ ചിത്രമാണ് ആട് ഒരു ഭീകരജീവിയാണ്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനംചെയ്ത ചിത്രത്തിന്റെ മൂന്നാംഭാഗം അടുത്തിടെയായിരുന്നു അനൗണ്‍സ് ചെയ്തത്. നിര്‍മാതാവ് സാന്ദ്ര തോമസ് ഒന്നാംഭാഗത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു. അന്ന് ആദ്യദിവസം ആദ്യ ഷോയ്ക്കുശേഷം ചിത്രം റീ എഡിറ്റ് ചെയ്തുവെന്ന് പറയുകയാണ് സാന്ദ്ര തോമസ്. ചിത്രം റീ എഡിറ്റ് ചെയ്തത് പ്രമുഖ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയാണെന്നും അവര്‍ പറഞ്ഞിരുന്നു.
മുൻപ് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യ ദിവസം സിനിമ ഇറങ്ങിയപ്പോള്‍ നോണ്‍ ലീനിയര്‍ ആയിട്ടായിരുന്നു ചിത്രത്തിന്റെ കഥപറച്ചില്‍ രീതി. ആളുകള്‍ക്ക് അത് മനസിലായില്ല. ഇതേത്തുടര്‍ന്ന് ചിത്രം റീ എഡിറ്റ് ചെയ്യാന്‍ തീരുമാനിച്ചുവെന്നാണ് അവര്‍ വ്യക്തമാക്കുന്നത്.
'സിനിമ കണ്ടപ്പോള്‍ ആളുകള്‍ക്ക് കണ്‍ഫ്യൂഷനായി, പ്രോപ്പര്‍ സ്റ്റോറി ലൈന്‍ കിട്ടിയില്ല. വലിയ പ്രതീക്ഷയോടെയാണ് തിയ്യേറ്ററിലേക്ക് പോയത്. ആദ്യ ദിവസം തന്നെ നിരാശരായി. എഫ്.ഡി.എഫ്.എസ്. കഴിഞ്ഞപ്പോള്‍ തന്നെ ആദ്യം പോയത് എഡിറ്റ് സ്യൂട്ടിലേക്കാണ്. റീ എഡിറ്റ് ചെയ്യാന്‍ തീരുമാനിച്ചു.'
'ആദ്യം പടം കണ്ടപ്പോഴും പറഞ്ഞിരുന്നു, നോണ്‍ ലീനിയര്‍ വര്‍ക്കാവില്ല എന്ന്. പക്ഷേ, എഡിറ്ററും ഡയറക്ടറും വര്‍ക്കാവുമെന്ന് പറഞ്ഞു. പക്ഷേ, സിനിമ ഇറങ്ങിയപ്പോള്‍ അത് ശരിയായില്ല. നേരെ എഡിറ്റ് സ്യൂട്ടിലേക്ക് പോയി. അടുത്ത സുഹൃത്തായി ലിജോ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. പിന്നെ ലിജോ ഇരുന്ന് എഡിറ്റുചെയ്തു', സാന്ദ്ര തോമസ് അഭിമുഖത്തില്‍ പറഞ്ഞു.
Content Highlights: Lijo Jose Pellissery re edited Aadu says Sandra Thomas
Published: 10 Oct 2024, 04:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented