ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ വിപണികളിലേക്ക് പണമൊഴുകിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം തിരിച്ചടി നേരിട്ടിരുന്നു. ജൂലായില്‍ ആഗോള വിപണിയെ ബാധിച്ച യെന്‍ കാരി ട്രേഡിന്റെ തുടര്‍ ചലനമാണ് ഇവിടെ അനുഭവപ്പെട്ടത്. ആഗോള വ്യാപകമായി നിരീക്ഷിക്കപ്പെട്ട ഗുണപരമായ പ്രകടനത്തിനു വിരുദ്ധമായി പതിഞ്ഞ താളത്തിലായിരുന്നു തുടക്കം. ആഗോള വിപണി ആപേക്ഷികമായി ഭദ്രത നില നിര്‍ത്തുമ്പോഴും യുഎസ് തെരഞ്ഞെടുപ്പിനു മുന്നോടിയായി അനുഭവപ്പെട്ട മോശം പ്രകടനം വേറിട്ടു നില്‍ക്കുന്നു. ഇതിന് ഉപോല്‍ബലകമായ ഒരു ഘടകം തിരുത്തലിനു വിധേയമായ രണ്ടാം പാദ ജിഡിപി വളര്‍ച്ചാ കണക്കുകളാണ്. റിസര്‍വ് ബാങ്ക് നയ സമിതി നേരത്തേ നിരീക്ഷിച്ച ജിഡിപി വളര്‍ച്ചാ നിരക്ക് ഒക്ടോബറില്‍ മുന്‍വര്‍ഷത്തെയപേക്ഷിച്ച് 7.2 ശതമാനം എന്നതില്‍ നിന്ന് 7 ശതമാനമായി കുറച്ചിരുന്നു. 

To advertise here,

പുതിയ വിപണി സര്‍വേ അനുസരിച്ച്, ജിഡിപി വളര്‍ച്ചാ നിരക്ക് 6.4 ശതമാനം മുതല്‍ 6.8 ശതമാനം വരെ എന്നത്  വളരെ കുറവാണ്. ഒന്നാം പാദ ജിഡിപി 6.7 ശതമാനമെന്നു കണ്ടെത്തുകയും രണ്ടാം പാദത്തിലേത് ഏതാണ്ട് തുല്യമായിരിക്കുമെന്നു നിരീക്ഷിക്കപ്പെടുകയും ചെയ്ത സ്ഥിതിക്ക് 2025 സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ചാ നിരക്ക് കുറയുമെന്ന അപകടവുമുണ്ട്. ഒന്നും രണ്ടും പാദങ്ങളിലെ ജിഡിപി വളര്‍ച്ച മോശമാകാന്‍ കാരണം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ നടന്ന ദേശീയ തെരഞ്ഞെടുപ്പും ആന്ധ്ര പ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡീഷ, സിക്കിം, ജമ്മു കാശ്മീര്‍, ഹരിയാന, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പും കാരണം സര്‍ക്കാര്‍ പണം ചിലവഴിക്കല്‍ കുറഞ്ഞതാണ്.  വിലക്കയറ്റവും കൂടിയ പലിശ നിരക്കും 2024ല്‍ ആഗോള സമ്പദ്‌വ്യവസ്ഥയെ  വേഗക്കുറവിലേക്കു നയിക്കുകയാണ്. ആഭ്യന്തര ഡിമാന്റില്‍ നേരിട്ട കുറവ് സമ്പദ്‌വ്യവസ്ഥയെ ബാധിക്കുകയും ചെയ്തു.  

ഇതര വികസ്വര വിപണികളെ അപേക്ഷിച്ച് ഇന്ത്യയില്‍ ട്രേഡിംഗ് നടക്കുന്നത് 80 ശതമാനം പ്രീമിയം എന്ന കൂടിയ വാല്യുവേഷനിലാണ്. പ്രതീക്ഷിച്ചതിലും മോശമായ കോര്‍പറേറ്റ് ഫലങ്ങള്‍ നിക്ഷേപകരെ നിരാശപ്പെടുത്തുകയും വിദേശ സ്ഥാപന ഓഹരികളുടെ ഇപ്പോള്‍ നടക്കുന്ന വിറ്റഴിക്കല്‍ വര്‍ധിപ്പിയ്ക്കാന്‍ ഇടയാക്കുകയും ചെയ്തു. ഉദാഹരണത്തിന്, നിഫ്റ്റി 50 സൂചികയുടെ രണ്ടാം പാദഫലങ്ങള്‍, മുന്‍വര്‍ഷത്തെ അപേക്ഷിച്ച്  5 മുതല്‍ 10 ശതമാനം വരെ എന്ന നേരത്തേ കണക്കുകൂട്ടിയതില്‍ നിന്ന്  0 ശതമാനം മുതല്‍ 5 ശതമാനം വരെ എന്നായി കുറഞ്ഞിരിക്കുന്നു. കോര്‍പറേറ്റ് ലാഭം കുറയുമെന്ന ഭീഷണിയും നില നില്‍ക്കുന്നു. 2025 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ കണക്കാക്കിയിരുന്ന 15 ശതമാനം ലാഭ വളര്‍ച്ച എന്നത് 8 ശതമാനം മുതല്‍ 9 ശതമാനം വരെ എന്നാക്കി തിരുത്തപ്പെട്ടു. കനത്ത തോതിലുള്ള വിദേശ സ്ഥാപന ഓഹരി വില്പനക്കിടയിലും മൂന്നും നാലും പാദങ്ങളില്‍ വീണ്ടെടുപ്പ് പ്രതീക്ഷിച്ച്  ആഭ്യന്തര നിക്ഷേപകര്‍ ഓഹരികള്‍ കൂടിയ തോതില്‍ വാങ്ങിയത് വിപണിക്കു തുണയായി. 

ഈയാഴ്ച ട്രംപ് നേടിയ പ്രതീക്ഷിച്ചതിലും മികച്ച വിജയം, ആഗോള ഓഹരി വിപണിക്ക് ഉത്തേജനം പകര്‍ന്നിട്ടുണ്ട്. ഇന്ത്യയില്‍ തിങ്കളാഴ്ച നടന്ന വിറ്റഴിക്കലിനു ശേഷം, ആദ്യ രണ്ടു ദിനങ്ങളില്‍ 2.3 ശതമാനം ഉയര്‍ച്ചയോടെ വിപണി മികച്ച പ്രകടനം നടത്തി. എന്നാല്‍ അവസാനത്തെ രണ്ടു ദിനങ്ങളില്‍ ഈ ഗതിവേഗം കുറഞ്ഞു. കഴിഞ്ഞ വാരത്തിലെ മുഹൂര്‍ത്ത വ്യാപാരത്തിലെ ക്ലോസിങ് നിരക്കിനേക്കാള്‍ -0.66 ശതമാനം താഴെയായിരുന്നു WoW. തുടക്കത്തിലെ ആവേശം കെട്ടടങ്ങിയപ്പോള്‍ മറ്റു ഓഹരികളിലും ഇതേ പ്രവണത പ്രകടമായി. അടുത്ത ഒന്നു രണ്ടു മാസങ്ങളില്‍ വെളിപ്പെടാനിരിക്കുന്ന 'ട്രംപോണോണിക്സ് ' നയങ്ങളെ ആകാംക്ഷയോടെ ഉറ്റു നോക്കുകയാണ് വിപണി. 

ഒക്ടോബര്‍ നാലിനു ശേഷം 4 ശതമാനം ഉയര്‍ന്ന യുഎസ് വിപണി കുതിപ്പു തുടരുകയാണ്. '' അമേരിക്ക ഫസ്റ്റ് '' മുദ്രവാക്യവുമായി മുന്നോട്ടു പോകുന്ന യുഎസ് സമ്പദ്‌വ്യവസ്ഥ പുതിയ നയങ്ങളുമായി കുതിക്കുമെന്ന പ്രതീക്ഷയാണ് ഇതിനു കാരണം. യുഎസുമായി കാര്യമായ വ്യാപാരക്കമ്മി നേരിടുന്ന ചൈന, മെക്സിക്കോ, വിയറ്റ്നാം, ജര്‍മ്മനി, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് വ്യാപാര നയങ്ങളിലുണ്ടാകാവുന്ന മാറ്റങ്ങളില്‍ കൂടുതല്‍ പ്രയാസം അനുഭവിക്കാന്‍ പോകുന്നത്. 2023 ലെ കണക്കുകളനുസരിച്ച് 5.8 ശതമാനം കമ്മിയുമായി ഇന്ത്യ 9-ാം സ്ഥാനത്താണ്. ഇന്ന്, അമേരിക്കന്‍ ഓഹരി വിണി നികുതിയിളവുകളുടേയും കൂടിയ തോതിലുള്ള സര്‍ക്കാര്‍ ചിലവഴിക്കലിന്റേയും പ്രതീക്ഷയില്‍ മുന്നോട്ടു തനെനയാണ്. ഓഹരികള്‍ക്ക് ഇതു കൂടുതല്‍ കരുത്തു പകരും. യുഎസ് വാല്യുവേഷന്‍ കൂടിയ തോതിലാണെന്ന ഗുണവും ഉണ്ട്.  

പുതിയ സാമ്പത്തിക നയങ്ങള്‍ യുഎസ് ഡോളറിനെ ശക്തിപ്പെടുത്തുമെന്നതിനാല്‍ വികസ്വര വിപണികള്‍ക്ക് ആശങ്കയുണ്ട്. ഇതര ലോക രാജ്യങ്ങളുടെ ചെലവില്‍ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള തന്ത്രങ്ങളാവും ട്രംപ് പ്രയോഗിക്കുക. വിദേശ നിക്ഷേപം കുറയ്ക്കാനും യുഎസ് ഡോളറിന്റെ ലഭ്യതയും വിതരണവും കുറയാനും ഇതിടയാക്കും. യുഎസ് ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്നതോടെ, കൂടിയ നിരക്കിലുള്ള ട്രേഡിംഗ് ഗ്ലോബലൈസേഷനു വിരുദ്ധമായിത്തീരുകയും നാണയ അസ്ഥിരത വര്‍ധിക്കുകയും ആഗോള അനിശ്ചിതത്വം കൂടുകയും ചെയ്തേക്കാം. 

കുടിയേറ്റ നിയന്ത്രണവും കൂടിയ തോതിലുള്ള സര്‍ക്കാര്‍ ചിലവഴിക്കല്‍ സൃഷ്ടിക്കാവുന്ന വിലക്കയറ്റവും കാരണം യുഎസ് യീല്‍ഡ് വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. ആഗോള വിലക്കയറ്റവും യീല്‍ഡും ഉയരത്തില്‍ തന്നെയായിരിക്കും. ഏഷ്യന്‍ രാജ്യങ്ങളുടേതുള്‍പ്പടെ ഇതര കറന്‍സികളുടെ ഇടിവിന് ഇതിടയാക്കും. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമാകാന്‍ ഇടയില്ല. എന്നാല്‍, ആര്‍ബിഐയുടെ ശക്തമായ വിദേശ നാണയ ശേഖരത്തിന്റെ ബലത്തില്‍ ഇതര ഏഷ്യന്‍ കറന്‍സികളെയപേക്ഷിച്ച് ഇന്ത്യന്‍ രൂപയുടെ നിലയില്‍ മാറ്റമുണ്ടാകാനിടയില്ലെന്നു മാത്രമല്ല, അസ്ഥിരത പ്രതിരോധിക്കപ്പെടുകയും ചെയ്യും. 

ട്രംപിന്റെ ചൈനാ വിരുദ്ധ നിലപാടിന്റെ പശ്ചാത്തലം ഇന്ത്യയ്ക്കു ഗുണം ചെയ്യുമെന്നാണ് കരുതേണ്ടത്.  ഔട്ട്സോസഴ്സിംഗ് അവസരങ്ങള്‍ കൂടുതല്‍ ലഭിക്കും. എന്നാല്‍ യുഎസില്‍ നിന്നു ഡിമാന്റ് കുറയുമ്പോള്‍, ഇന്ത്യ ഉള്‍പ്പടെ വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിച്ചാല്‍ അത് ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്ക് തിരിച്ചടിയാകും. ഇന്ത്യയ്ക്ക് അനുകൂലമായ ഘടകം മോദിയും ട്രംപും തമ്മിലുള്ള വ്യക്തി ബന്ധമാണ്. ഇതു വ്യാപാര തടസങ്ങള്‍ നീക്കാന്‍ ഉപകരപ്രദമാവും. മെക്സിക്കോ കഴിഞ്ഞാല്‍ യുഎസിലേക്ക് ഏറ്റവും കൂടുതല്‍ കുടിയേറ്റം നടക്കുന്നത് ഇന്ത്യയില്‍ നിന്നാണ് എന്ന വസ്തുതയും പശ്ചാത്തല മുന്നറിയിപ്പായി പരിഗണിക്കണം. ട്രംപിന്റെ കഴിഞ്ഞ ഭരണ കാലത്ത് തൊഴിലാളികളുടെ കുറഞ്ഞ വേതന ചെലവില്‍ വര്‍ധനവരുത്തിയിരുന്നു.