കുതിക്കാന്‍ ഈ സെക്ടറുകള്‍: തിരഞ്ഞെടുക്കാം മികച്ച ഓഹരികള്‍


Research Desk

സംവത് 2079ന് തുടക്കമിടുന്ന വേളയില്‍ നിക്ഷേപിക്കാം ഈ ഓഹരികളില്‍.

top picks

.

ന്നര വര്‍ഷത്തിലേറെനീണ്ട മുന്നേറ്റത്തിനൊടുവില്‍ വ്യത്യസ്ത കാരണങ്ങളാലുള്ള അനിശ്ചിതത്വത്തിന്റെ നടുവിലാണ് വിപണി. ആഗോളതലത്തില്‍ ഭീഷണി ഉയര്‍ത്തുന്ന പണപ്പെരുപ്പം. റഷ്യ-യുക്രൈന്‍ സംഘര്‍ഷംമൂലം ഉത്പന്ന വിലകളിലുണ്ടായ അപ്രതീക്ഷിത മുന്നേറ്റം. ചൈനയിലെ അടച്ചിടല്‍. കോവിഡ് ഉത്തേജന പദ്ധതികളില്‍നിന്നുള്ള പിന്‍മാറ്റം. തുടങ്ങിയവയാണ് ആഗോളതലത്തില്‍ സൂചികകളെ ദുര്‍ബലമാക്കിയത്.

വിലക്കയറ്റത്തെ പിടിച്ചുകെട്ടാന്‍ യുഎസ് സ്വീകരിക്കുന്ന കര്‍ശന നീക്കങ്ങള്‍ മാന്ദ്യത്തിലേയ്ക്ക് നയിച്ചേക്കാമെന്ന ഭീതിയലാണ് ലോകം. ആഭ്യന്തര കാരണങ്ങളേക്കാള്‍ ആഗോള പ്രശ്‌നങ്ങളാണ് രാജ്യത്തെ വിപണിയിലെ അനിശ്ചിതത്വത്തിനു കാരണം. വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ പിന്മാറിയിട്ടും വിപണി പിടിച്ചുനില്‍ക്കുന്നത് വന്‍കിടക്കാര്‍ മുതല്‍ ചെറുകിടക്കാര്‍വരെയുള്ള രാജ്യത്തെ നിക്ഷേപകരുടെ ഇടപെടല്‍ മൂലമാണ്. നിലവിലെ സാഹചര്യത്തില്‍ ഭാവിയില്‍ മുന്നറ്റത്തിന് സാധ്യതയുള്ള സെക്ടറുകളിലെ മികച്ച കമ്പനികള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കുന്നു.1.ഗുജറാത്ത് ആല്‍ക്കലീസ് ആന്‍ഡ് കെമിക്കല്‍സ്
നിലവിലെ വില: 890 രൂപ.
52 ആഴ്ചയിലെ ഉയര്‍ന്ന വില: 1,044.70 രൂപ.
52 ആഴ്ചയിലെ താഴ്ന്ന വില: 569 രൂപ.

നിലവിലെ വിപണി സാഹചര്യത്തില്‍ പരിഗണിക്കാവുന്ന മികച്ച സെക്ടറാണ് കെമിക്കല്‍. രാസപദാര്‍ഥ മേഖലയില്‍ മുന്‍നിരയിലാണ് ഗുജറാത്ത് ആല്‍ക്കലീസ് ആന്‍ഡ് കെമിക്കല്‍സിന്റെ സ്ഥാനം. ക്വാസ്റ്റിക് സോഡ, പൊട്ടാസ്യം ഹൈഡ്രോക്‌സൈഡ്, പൊട്ടാസ്യം കാര്‍ബൊണേറ്റ്, ക്ലോറിന്‍, ഹൈഡ്രോക്ലോറിക് ആസിഡ്, അലുമിനിയം ക്ലോറൈഡ് തുടങ്ങി നിരവധി ഉത്പന്നങ്ങളുടെ നിര്‍മാതാക്കള്‍. യൂറോപ്പ്, പശ്ചിമേഷ്യ, ആഫ്രിക്ക, സാര്‍ക്ക് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേയ്ക്ക് ഉത്പന്നങ്ങള്‍ കയറ്റിയയയ്ക്കുന്നു.

ടെക്‌സ്റ്റൈല്‍സ്, പേപ്പര്‍ ആന്‍ഡ് പള്‍പ്പ്, സോപ്പ്, വാട്ടര്‍ ട്രീറ്റുമെന്റ്, പ്ലാസ്റ്റിക്, വളം, ഫാര്‍മ തുടങ്ങിയ വ്യത്യസ്ത വ്യവസായ മേഖലകളില്‍ കമ്പനിയുടെ ഉത്പന്നങ്ങള്‍ ഉപയോഗിച്ചുവരുന്നു.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തിലെ കമ്പനിയുടെ അറ്റാദായം മുന്‍വര്‍ഷത്തെ ഇതേകാലയളവിലെ 63.5 കോടി രൂപയില്‍നിന്ന് 222.07 കോടിയായി. മികച്ച സാമ്പത്തിക വളര്‍ച്ച, വിപുലീകരണ പദ്ധതികള്‍, കെമിക്കല്‍ സ്റ്റോക്കുകളിലെ മുന്നേറ്റ സാധ്യത-എന്നിവ ഈ ഓഹരിക്ക് ഗുണകരമാകും.

2.എച്ച്.ഡി.എഫ്.സി ബാങ്ക്
നിലവിലെ വില: 1438.00 രൂപ.
52 ആഴ്ചയിലെ ഉയര്‍ന്ന വില: 1,722.10.
52 ആഴ്ചയിലെ താഴ്ന്ന വില: 1,271.60 രൂപ.

വന വായ്പാ മേഖലയില്‍ ശക്തമായ സാന്നിധ്യമുള്ള രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്ക്. മാതൃസ്ഥാപനത്തോട് ലയിക്കാനുള്ള എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ തീരുമാനം ബാങ്കിന് ഗുണംചെയ്യും. നെറ്റ് വര്‍ക്ക് വിപുലീകരണവും വ്യത്യസ്ത ഉത്പന്നങ്ങളുടെ ക്രോസ് സെല്ലിങും പ്രയോജനപ്പെടുത്താന്‍ ബാങ്കിന് ഇതിലൂടെ കഴിയും. ബാങ്കിങ് ഓഹരികളില്‍ എക്കാലത്തേയും 'ഹോട്ട് പിക്' ആണ് എച്ച്ഡിഎഫ്‌സി ബാങ്ക്.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കിന് രാജ്യത്തൊട്ടാകെ 6,378 ശാഖകളുണ്ട്. 18,000ലധികം എടിഎമ്മുകളും. 2023 സാമ്പത്തിക വര്‍ഷത്തെ രണ്ടാ പാദത്തില്‍ 11,162.59 കോടി രൂപയായിരുന്നു അറ്റാദായം. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 9,119.96 കോടിയും.

ലയനത്തിലൂടെ ലഭിക്കുന്ന അപ്രതീക്ഷിത മുന്നേറ്റം, ശക്തമായ വിപണി വിഹിതമുള്ള ഉത്പന്ന പോര്‍ട്ട്‌ഫോളിയോ, വിപുലീകരണത്തിനുള്ള അവസരം എന്നിവ ബാങ്കിന് നേട്ടമാണ്.

3.ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ്
നിലവിലെ വില: 2,380 രൂപ.
52 ആഴ്ചയിലെ ഉയര്‍ന്ന വില: 2,638.35 രൂപ.
52 ആഴ്ചയിലെ താഴ്ന്ന വില: 1,181.20 രൂപ.

രാജ്യത്തെ വ്യോമയാന മേഖലയില്‍ ശക്തമായ സാന്നിധ്യമുള്ള പൊതുമേഖല സ്ഥാപനം. ഹെലികോപ്റ്റര്‍, എയര്‍ക്രാഫ്റ്റ് തുടങ്ങിയവയുടെ രൂപകല്പന, നിര്‍മാണം, പരിപാലനം എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നു. ഐഎസ്ആര്‍ഒയുമായി സഹകരിച്ച് ബഹിരാകാശ പദ്ധതികളിലും പങ്കാളിത്തം. 75.15ശതമാനം ഓഹരികളും കേന്ദ്ര സര്‍ക്കാരിന്റെ കൈവശം.

രാജ്യത്തെ വ്യോമസേന, നാവികസേന, കരസേന, തീരസേന എന്നിവയാണ് പ്രധാന ഉപഭോക്താക്കള്‍. ഇവര്‍ക്കുവേണ്ടിയുള്ള ഓര്‍ഡറുകളാണ് ഏറെയും. 2022-23 സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ 607.36 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം.

പ്രതിരോധ മേഖലയിലെ വിഹിതത്തില്‍ എക്കാലവുമുള്ള വര്‍ധന കമ്പനിക്ക് നേട്ടമാണ്. അടുത്ത മൂന്ന് നാല് വര്‍ഷക്കാലയളവിലേയ്ക്ക് ഇതിനകം 1.24 ലക്ഷം കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചുകഴിഞ്ഞു. വരുംവര്‍ഷങ്ങളില്‍ ഇരട്ടയക്ക ശതമാനത്തിലുള്ള വരുമാന നേട്ടത്തിന് അത് ഉപകരിക്കും. മികച്ച ഓര്‍ഡര്‍ ലഭിക്കുന്നതിനാല്‍ കമ്പനയുടെ കൈവശം 14,000 കോടി രൂപ നീക്കിയിരിപ്പുണ്ട്. സ്വകാര്യമേഖലയില്‍നിന്ന് കാര്യമായ മത്സരമില്ലാത്തതും കമ്പനിക്ക് നേട്ടമാണ്. ഇറക്കുമതി കുറച്ച് തദ്ദേശീയമായി പ്രതിരോധ ഉത്പന്നങ്ങള്‍ നിര്‍മിക്കാനുള്ള സര്‍ക്കാര്‍ പദ്ധതി കമ്പനിക്ക് നേട്ടമാകും.

4.ഇന്‍ഫോസിസ്
നിലവിലെ വില: 1,500 രൂപ.
52 ആഴ്ചയിലെ ഉയര്‍ന്ന വില: 1953.90.
52 ആഴ്ചയിലെ താഴ്ന്ന വില: 1,355 രൂപ.

ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള സാന്നിധ്യമുള്ള രാജ്യത്ത രണ്ടാമത്തെ വലിയ ഐടി കമ്പനി. മേഖലയില്‍ 40 വര്‍ഷത്തിലേറെ പരിചയ സമ്പത്ത്. ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജിയിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനം. കൃത്രിമ ബുദ്ധി, ക്ലൗഡ് അധിഷ്ഠിത സംവിധാനം എന്നിവയില്‍ അതിവേഗ മുന്നേറ്റത്തിന് കമ്പനിക്ക് അത് സഹായകരമായി. മാനേജുമെന്റ് കണ്‍സള്‍ട്ടിങ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, എന്‍ജിനിയറിങ് സേവനം, അനലിറ്റിക്‌സ് പ്ലാറ്റ്‌ഫോം, ഫിന്‍ടെക് തുടങ്ങിയ മേഖലകളിലും സജീവ സാന്നിധ്യം.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ 6,026 കോടി രൂപയാണ് അറ്റാദായം. കഴിഞ്ഞവര്‍ഷത്തെ ഇതേകാലയളവിലെ 5,428 കോടി രൂപയേക്കാള്‍ 11.02ശതമാനം വര്‍ധന.

സ്ഥിരതയാര്‍ന്ന വളര്‍ച്ചയാണ് കമ്പനിയുടെ നേട്ടം. 1,850 രൂപ നിരക്കില്‍ 9,300 കോടി രൂപയുടെ ഓഹരി തിരിച്ചു വാങ്ങല്‍ കമ്പനി പ്രഖ്യാപിച്ചുകഴിഞ്ഞു. ഓഹരിയൊന്നിന് 16.50 രൂപയാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്. ആഗോള മാന്ദ്യഭീതിയില്‍ സമീപകാലയളവില്‍ ഐടി ഓഹരികള്‍ക്ക് നേരിട്ടിട്ടുള്ള തളര്‍ച്ച നേട്ടമാക്കുനുള്ള അവസരം പ്രയോനജപ്പെടുത്താം.

5.സിപ്ല
നിലവിലെ വില: 1,134 രൂപ.
52 ആഴ്ചയിലെ ഉയര്‍ന്ന വില: 1,150.40 രൂപ.
52 ആഴ്ചയിലെ താഴ്ന്ന വില: 850 രൂപ.

സുസ്ഥിരമായ വളര്‍ച്ചയുള്ള ആഗോള ഫാര്‍മ കമ്പനി. ഇന്ത്യയ്ക്കു പുറമെ, വടക്കേ അമേരിക്ക, ദക്ഷിണാഫ്രിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേയ്ക്ക് വന്‍തോതില്‍ കയറ്റുമതി. ശ്വാസകോശ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ ഉത്പാദനത്തില്‍ ശക്തമായ സാന്നിധ്യം, വൈറസ് പ്രതിരോധം, ഹൃദയാരോഗ്യം, മൂത്രാശയ രോഗങ്ങള്‍ എന്നീ മേഖലകളിലെ മരുന്നുകളുടെയും പ്രധാന ഉത്പാദകര്‍.

ലോകത്താകമാനം 47ലേറെ നിര്‍മാണ കേന്ദ്രങ്ങള്‍ കമ്പനിക്കുണ്ട്. വൈവിധ്യമാര്‍ന്ന ഉത്പന്ന നിരയുണ്ടെങ്കിലും 31ശതമാനം വരുമാനവും 10 ഉത്പന്നങ്ങളില്‍നിന്നാണ്. ശ്വാസകോശ അസുഖങ്ങള്‍ക്കുള്ള മരുന്നുകളിലാണ് കമ്പനിയുടെ ആധിപത്യം. ഈ മേഖലയില്‍ ഇന്ത്യയില്‍മാത്രം 22.2ശതമാനം വിപണി വിഹിതമുണ്ട്. പ്രത്യേകിച്ച് ഇന്‍ഹേലറുകളില്‍.

2023 സാമ്പത്തികവര്‍ഷത്തെ ആദ്യപാദത്തില്‍ കമ്പനി 706.56 കോടി രൂപയാണ് അറ്റാദായം നേടിയത്. മുന്‍വര്‍ഷത്തെ ഇതേപാദത്തിലെ 711.80 കോടി രൂപയേക്കാള്‍ നേരിയ കുറവാണിത്.

Also Read
പാഠം 184

നേട്ടമുണ്ടാക്കാൻ മികച്ച ഓഹരികൾ: പോർട്ട്‌ഫോളിയോ ...

വൈവിധ്യമാര്‍ന്ന ഉത്പന്നനിര, വിദേശങ്ങളില്‍നിന്നുള്‍പ്പടെയുള്ള ഉയര്‍ന്ന ആവശ്യകത എന്നിവ ഭാവിയിലും കമ്പനിക്ക് നേട്ടമാക്കാനാകും. ഇന്‍ഹേലര്‍ വില്പനയില്‍ ആഗോളതലത്തില്‍ രണ്ടാം സ്ഥാനമാണ് സിപ്ലയ്ക്കുള്ളത്. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ആഗോളതലത്തില്‍ 93 പുതിയ ഉത്പന്നങ്ങളാണ് കമ്പനി അവതരിപ്പിച്ചത്. ജനറിക്, ജനറിക് ഇതര മരുന്ന് മേഖലയില്‍ കമ്പനിക്കുള്ള ആധിപത്യം വരും വര്‍ഷങ്ങളിലും നേട്ടമാക്കാനാകും.

(പ്രമുഖ ഓഹരി വിദഗ്ധരും ബ്രോക്കിങ് ഹൗസുകളും നിര്‍ദേശിച്ച ഓഹരികളില്‍നിന്ന് പ്രത്യേക മാനദണ്ഡം അടിസ്ഥാനമാക്കി തിരഞ്ഞെടുത്ത ഓഹരികളാണിത്. നിക്ഷേപകര്‍ സ്വന്തമായി വിശകലനംചെയ്ത് തീരുമാനമെടുത്ത് നിക്ഷേപം നടത്തുക.)

Content Highlights: Top Stocks to Buy in Different Sectors


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented