ഹിന്‍ഡെന്‍ബെര്‍ഗ് റിസര്‍ച്ചിന്റെ ആരോപണവും കോണ്‍ഗ്രസും ഉന്നയിച്ച ഭിന്ന താല്‍പര്യ(കോണ്‍ഫ്ളിക്ട് ഓഫ് ഇന്ററസ്റ്റ്)വിഷയവും സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യുടെ തിങ്കളാഴ്ചത്തെ നിര്‍ണായക യോഗം ചര്‍ച്ച ചെയ്‌തേക്കും.
ജീവനക്കാരുടെ പരാതിയുമായി ബന്ധപ്പെട്ട് പത്രക്കുറിപ്പ് പിന്‍വലിച്ചതും ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ചക്കു വന്നേക്കും. ഔദ്യോഗിക അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഈ വിഷയങ്ങളില്‍ അനൗപചാരിക ചര്‍ച്ചക്ക് സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.
ജൂണില്‍ നടന്ന യോഗത്തിനു ശേഷമാണ് മോശം തൊഴില്‍ സംസ്‌കാരം സംബന്ധിച്ച് ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധമുയര്‍ന്നത്. അതിന് പിന്നിലെ ജീവനക്കാരുടെ പ്രതിഷേധത്തിന് പിന്നില്‍ 'ബാഹ്യ ഘടകങ്ങള്‍' ആണെന്ന് കുറ്റപ്പെടുത്തിയ നേതൃത്വം പ്രസ്താവന പിന്നീട് പിന്‍വലിക്കുകയും ചെയ്തിരുന്നു.
അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിയുടെ നിയന്ത്രണത്തിലുള്ള ഓഫ്‌ഷോര്‍ ഫണ്ടുകളില്‍ ബുച്ചിനും ഭര്‍ത്താവിനും നിക്ഷേപമുണ്ടെന്ന് ഹിന്‍ഡെന്‍ബെര്‍ഗ് ആരോപിച്ചിരുന്നു. ബുച്ചിന്റെ ഭര്‍ത്താവ് ഉപദേശകനായിരുന്ന ബ്ലാക്ക്‌സ്റ്റോണിന് ഗുണം ചെയ്യുന്ന തരത്തില്‍ റിയല്‍ എസ്‌റ്റേറ്റ് ഇന്‍വെസ്റ്റുമെന്റ് ട്രസ്റ്റുകളുമായി(ആര്‍ഇഐടി) ബന്ധപ്പെട്ട നിയമങ്ങള്‍ സെബി ഭേദഗതി ചെയ്തതായും ആരോപിച്ചിരുന്നു.
ലിസ്റ്റ് ചെയ്തിട്ടുള്ള സെക്യൂരിറ്റികളില്‍ വ്യാപാരം നടത്തി, സെബിയിലുള്ള സമയത്ത് മുന്‍ തൊഴിലുടമയായ ഐസിഐസിഐ ബാങ്കില്‍ നിന്ന് ലഭിച്ച ജീവനക്കാര്‍ക്കുള്ള ഓഹരി വിഹിതം വിറ്റു. ലിസ്റ്റ് ചെയ്ത കമ്പനികള്‍ക്ക് കണ്‍സള്‍ട്ടന്‍സി സേവനം വാഗ്ദാനം ചെയ്യുന്ന ഉപദേശക സ്ഥാപനംവഴി പണം സംബാദിച്ചു തുടങ്ങിയ ഭിന്ന താത്പര്യ ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിച്ചത്.
ആരോപണങ്ങള്‍ക്കെതിരെ ബുച്ചും സെബിയും പ്രസ്താവനകളിറക്കിയെങ്കിലും ബോര്‍ഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ബുച്ച് ഉള്‍പ്പടെ എട്ട് അംഗങ്ങളും സെബിയിലെ നാല് മുഴുവന്‍ സമയ അംഗങ്ങളും ധനമന്ത്രാലയം, കോര്‍പറേറ്റ് കാര്യ മന്ത്രാലയും, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍നിന്നുള്ള മൂന്ന് പാര്‍ട് ടൈം നോമിനികളും അടങ്ങുന്നതാണ് ബോര്‍ഡ്.
പുതിയ കോര്‍പറേറ്റ് കാര്യ സെക്രട്ടറി ദീപ്തി ഗൗര്‍ മുഖര്‍ജിയുടെ ആദ്യ ബോര്‍ഡ് യോഗവും അടുത്ത മാസം വിരമിക്കുന്ന ഡെപ്യൂട്ടി ആര്‍ബിഐ ഗവര്‍ണര്‍ എം രാജേശ്വര റാവുവിന്റെ അവസാന യോഗവുമാണിത്.
മ്യൂച്വല്‍ ഫണ്ടുകള്‍ക്കും പോര്‍ട്‌ഫോളിയോ മാനേജുമെന്റ് സേവനങ്ങള്‍ക്കും ഇടയില്‍ പുതിയ നിക്ഷേപ പദ്ധതി അവതരിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചയും യോഗത്തിലുണ്ടായേക്കാം. 10 ലക്ഷം രൂപ മുതല്‍ 50 ലക്ഷം വരെ നിക്ഷേപിക്കാന്‍ അവസരം നല്‍കുന്നതാണ് നിര്‍ദിഷ്ട പദ്ധതി.
Content Highlights: SEBI`s meeting will discuss Hindenburg report, allegations of conflict of interest against Buch
Published: 30 Sept 2024, 11:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented