ആഗോള അനിശ്ചിതത്വങ്ങളും കരുത്തുറ്റ ആഭ്യന്തര സമ്പദ്‌വ്യവസ്ഥയും ചേര്‍ന്ന് സൃഷ്ടിക്കുന്ന സമ്മിശ്ര വികാരങ്ങള്‍ക്കിടയില്‍ സംവത് 2081ന്റെ തുടക്കം പൊതുവേ ഗുണകരമാണ്. ആഗോള ഘടകങ്ങളുടെ സ്വാധീനംമൂലം ആഭ്യന്തര സമ്പദ്‌വ്യവസ്ഥയും വിദേശ സ്ഥാപന ഓഹരികളില്‍ നിന്നുള്ള പണമൊഴുക്കും മന്ദഗതിയിലാകുമെന്ന് ആശങ്കപ്പെട്ടിരുന്നു. യുക്രെയിന്‍, പലസ്തീന്‍ പ്രശ്നങ്ങളിലൂടെ തീവ്രതയേറുന്ന രാജ്യാന്തര സംഘര്‍ഷങ്ങളും കുതിക്കുന്ന വിലക്കയറ്റവും വര്‍ധിക്കുന്ന പലിശ നിരക്കുകളും ഈ ഉത്കണ്ഠക്കും ഊര്‍ജം നല്‍കി. എന്നാല്‍ സംവത് 2080 ന്റെ പ്രകടനം പ്രതീക്ഷയെ മറി കടന്നിരിക്കയാണ്. ആഗോള സംഘര്‍ഷം പ്രാദേശിക വത്ക്കരിക്കപ്പെടുകയും വിലക്കയറ്റത്തിന്റെയോ പലിശ നിരക്കുകളുടെയോ സ്വാധീനത്തില്‍ പെടാതെ യുഎസ് സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിനേക്കാള്‍ കുതിപ്പു നടത്തുകയും ചെയ്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
റിസ്‌ക് കുറയ്ക്കുന്നതിന് ഓഹരികള്‍, കടപ്പത്രങ്ങള്‍, സ്വര്‍ണ്ണം, പണം എന്നിങ്ങനെ വിവിധ ആസ്തികളില്‍ നിക്ഷേപിച്ച് പോര്‍്ട്ഫോളിയോ വൈവിധ്യവല്‍ക്കരിക്കണമെന്ന് ചെറുകിട നിക്ഷേപകരോട് പറഞ്ഞിരുന്നു. മേല്‍പ്പറഞ്ഞ ഓരോ മേഖലയും കരുത്തുറ്റ നിക്ഷേപ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചാഞ്ചാട്ടങ്ങള്‍ നേരിടാന്‍ ഉതകുംവിധം പോര്‍ട്ഫോളിയോ ഭദ്രമാക്കുകയും ചെയ്യുന്നുണ്ട്. പരിഷ്‌കരണ നടപടികളും ആഭ്യന്തര ഡിമാന്റും കാരണം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ മുന്നേറുമെന്നാണ് കണക്കാക്കുന്നത്. രാഷ്ട്രീയ സംഘര്‍ഷങ്ങളും വര്‍ധിക്കുന്ന യീല്‍ഡും മൂലം വാല്യുവേഷന്‍ വളരെക്കൂടുതലോ കുറവോ ആയിരുന്നില്ല. ചില ആഭ്യന്തര മേഖലകളില്‍ വാല്യുവേഷന്‍ വളരെ കൂടുതലും ആഗോള അനിശ്ചിതത്വങ്ങള്‍ക്കു വഴങ്ങുന്നതും ആയതിനാല്‍ ഓഹരികളും മേഖലകളും തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. വന്‍കിട ഓഹരികള്‍ക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടത്. ആ ഘട്ടത്തില്‍ കോര്‍പറേറ്റ് കടപ്പത്രങ്ങള്‍ എ റേറ്റിംഗ് വരെ 8 ശതമാനം മുതല്‍ 11.25 ശതമാനം വരെ കൂപ്പണ്‍ നിരക്ക് വാഗ്ദാനം ചെയ്തിരുന്നു. കേന്ദ്ര ബാങ്കുകളില്‍ നിന്നുള്ള ഡിമാന്റ്, രൂപയുടെ മൂല്യത്തകര്‍ച്ച, ആഗോള സംഘര്‍ഷങ്ങള്‍, കൂടിയ തോതിലുള്ള വിലക്കയറ്റം, ആഗോള സമ്പദ്‌വ്യവസ്ഥയിലെ വേഗക്കുറവ് എന്നീ ഘടകങ്ങളുടെ സ്വാധീനം കാരണം സ്വര്‍ണ്ണത്തിന്റെ നിലയും ഭദ്രമായിരുന്നു. ഈ ആസ്തികളെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചു.
സംവത് 20280ല്‍ വിപണി 30.7 ശതമാനവും സ്വര്‍ണ്ണം 32.1 ശതമാനവും നേട്ടം നല്‍കി. ആഭ്യന്തര മേഖലയില്‍ നിന്നുള്ള ചെറുകിട നിക്ഷേപകരുടെ ശക്തമായ ഇടപെടല്‍ കാരണം വിപണി പ്രതീക്ഷകളെ മറികടന്ന പ്രകടനമാണു നടത്തിയത്. വന്‍കിട ഓഹരികള്‍ ഉജ്വല പ്രകടനം കാഴ്ച വെക്കുമെന്ന പ്രതീക്ഷയ്ക്കു വിരുദ്ധമായി ഇടത്തരം, ചെറുകിട ഓഹരികള്‍ ശക്തമായ പ്രകടനം നടത്തുന്നതാണ് കണ്ടത്. നിഫ്റ്റി 100 ഓഹരികള്‍ 28.2 ശതമാനം നേട്ടം നല്‍കി. നിഫ്റ്റി മിഡ്കാപ് 100 ആകട്ടെ 36.9 ശതമാനം ലാഭം നല്‍കി. ദേശീയ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ചില്ലറ വ്യാപാര മേഖലയിലുണ്ടായ വീണ്ടെടുപ്പ് കാരണം, തുടക്കത്തിലെ തിരിച്ചടി മറികടന്ന് പ്രകടനത്തില്‍ വന്‍ കുതിപ്പു രേഖപ്പെടുത്തി.
സംവത് 2081 നപ്പുറം നിരീക്ഷിക്കുമ്പോള്‍ സംവത് 2080 ന്റെ കാഴ്ചപ്പാടില്‍ നിന്ന് കാര്യമായ മാറ്റമില്ല. സംവത് 2079 ലും സംവത് 2080 ലും ഉണ്ടായ ശക്തമായ നേട്ടങ്ങളെ തുടര്‍ന്ന് മിതമായ പ്രതീക്ഷയേ ഉള്ളു. പ്രത്യേകിച്ച് ഇടത്തരം, ചെറുകിട ഓഹരികളുടെ കാര്യത്തില്‍. നിഫ്റ്റി മിഡ് കാപ് 100, നിഫ്റ്റി സ്മോള്‍ കാപ് 100 എന്നിവ യഥാക്രമം 32.9 ശതമാനം, 36.9 ശതമാനം എന്ന നിലയിലും 38.7 ശതമാനം, 37.6 ശതമാനം എന്നനിലയിലും നേട്ടം നല്‍കി. വന്‍കിട ഓഹരികളുമായുള്ള ഇടത്തരം ഓഹരികളുടെ പ്രീമിയം വാല്യുവേഷന്‍ കൂടിയ തോതിലാണ്. എന്നാല്‍ അവയുടെ വരുമാന വളര്‍ച്ച ചുരുങ്ങുകയും ചെയ്യുന്നു. അതിനാല്‍ പല ആസ്തികളുമായി മുന്നോട്ടു പോകുന്നതാണ് നല്ലത്. ഇടത്തരം ഓഹരികളേക്കാള്‍ മെച്ചം വന്‍കിട ഓഹരികളായിരിക്കും. 2025ല്‍ പലിശ നിരക്കുകളില്‍ കുറവു വരുമെന്ന പ്രതീക്ഷയും കേന്ദ്ര ബാങ്കുകളുടെ വൈവിധ്യവല്‍ക്കരണ തന്ത്രങ്ങളും, ആഗോള സാമ്പത്തിക വേഗക്കുറവും, വര്‍ധിക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളും മറ്റും കാരണം സ്വര്‍ണ്ണത്തിന്റെ കാര്യത്തില്‍ ശുഭാപ്തി വിശ്വാസം നിലനില്‍ക്കുന്നു.
ഒക്ടോബറിലെ തിരുത്തിലിനു ശേഷം നവംബര്‍ മാസം സംവതിന്റെ തുടക്കം ഗുണകരമായിരിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍, കോര്‍പറേറ്റ് ലാഭത്തില്‍ കുത്തനെയുണ്ടായ കുറവും ഇന്ത്യയുടെ പ്രീമിയം വാല്യുവേഷനില്‍ പ്രതീക്ഷിക്കുന്ന ഇടിവും കാരണം ആദ്യ പാദങ്ങളില്‍ അസ്ഥിരത തുടരാനാണിട. 2026 സാമ്പത്തിക വര്‍ഷത്തെ വരുമാന വളര്‍ച്ചയെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കണമെങ്കില്‍ ഡിസംബര്‍-ജനുവരി മാസം വരെ കാത്തിരിക്കേണ്ടി വരും. ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇന്ത്യയുടെ വരുമാന വളര്‍ച്ച 12-15 ശതമാനത്തില്‍ ഭദ്രമായിരിക്കുമെന്നാണ് കരുതുന്നത്. ദീര്‍ഘകാല അടിസ്ഥാനത്തില്‍ തീര്‍ത്തും ഗുണകരമായ കാഴ്ചപ്പാടിന് ഇതു പ്രേരിപ്പിക്കുന്നു.
തുടക്കത്തിലെ ഏകീകരണത്തിനു ശേഷം പലിശ നിരക്കിലെ ഇളവും ആഗോള വിലക്കയറ്റത്തില്‍ ഉണ്ടാകാവുന്ന കുറവും വിപണിക്കു ഗുണകരമായിത്തീരും. ഭാവിയില്‍ ആഭ്യന്തര കോര്‍പറേറ്റ് ലാഭവും ഇതുമൂലം വര്‍ധിയ്ക്കും. ശക്തമായ ആഭ്യന്തര പണമൊഴുക്കു കാരണം ആഗോള അസ്ഥിരത ഇന്ത്യന്‍ ഓഹരി വിപണിയെ കാര്യമായി ബാധിക്കില്ലെന്നു വേണം കരുതാന്‍. ഒക്ടോബര്‍ മാസം നടന്ന വിദേശ സ്ഥാപന ഓഹരികളുടെ വിറ്റൊഴിക്കല്‍ വേളയില്‍ ഇതു നാം കണ്ടതാണ്. ഒരു ലക്ഷം കോടി രൂപയുടെ ഓഹരി വില്‍പന നടന്നപ്പോള്‍ ആഭ്യന്തര സ്ഥാപന നിക്ഷേപങ്ങളിലൂടെ അത്രയും തുക തിരിച്ചെത്തുകയും ചെയ്തു.
ഈ പരിസ്ഥിതിയില്‍, ആഭ്യന്തര ഡിമാന്റ് കൂടുതലുള്ള ഉപഭോഗ മേഖലയുമായി ബന്ധപ്പെട്ട ഓഹരികള്‍ വിപണിയെ മറി കടക്കുന്ന പ്രകടനം നടത്തുമെന്നു വേണം കരുതാന്‍. എന്നാല്‍ ഈ കാഴ്ചപ്പാട് ദുര്‍ബലമായ രണ്ടാം പാദ ഫലങ്ങള്‍ കാരണം നടക്കുന്ന എഫ്എംസിജി വില്‍പനയ്ക്കു വിരുദ്ധമാണ്. ഇപ്പോള്‍ നേരിടുന്ന കൂടിയ തോതിലുള്ള നടത്തിപ്പു ചെലവുകള്‍ 2025 ഓടെ കുറയുമെന്നാണ് കരുതപ്പെടുന്നത്. ആഗോള വളര്‍ച്ചാ വേഗക്കുറവിനിടയിലും ആഭ്യന്തര ഓഹരികള്‍ മികച്ച പ്രകടനം നടത്തുമെന്നു പ്രതീക്ഷിക്കുന്നു. അടിസ്ഥാന സൗകര്യം, പുതുതലമുറ കമ്പനികള്‍, ഉപകരണ നിര്‍മ്മാണം, കെമിക്കല്‍സ് എന്നീ മേഖലകളും മികച്ച പ്രതീക്ഷയുണര്‍ത്തുന്നു. ഭദ്രമായ ആഭ്യന്തര സമ്പദ്‌വ്യവസ്ഥ, വിലവര്‍ധനയില്‍ പ്രതീക്ഷിക്കുന്ന കുറവ്, ബിസിനസ് വളര്‍ച്ചയ്ക്ക് ചൈന പ്ലസ് തന്ത്രം നല്‍കുന്ന ഗുണഫലം എന്നിവയിലുള്ള പ്രതീക്ഷയാണ് ഈ കാഴ്ചപ്പാടിന് അടിസ്ഥാനം. ഇപ്പോള്‍ ദീര്‍ഘകാല ശരാശരി വാല്യുവേഷനേക്കാള്‍ താഴെ ട്രേഡിംഗ് നടത്തുന്ന സ്വകാര്യ ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും പ്രതീക്ഷ നല്‍കുന്ന അവസരങ്ങളാണ്. കിട്ടാക്കടങ്ങളുടെ നിരക്ക് കുറയുമെന്നും 2025ല്‍ റിസര്‍വ് ബാങ്ക് നിരക്കിളവ് പ്രഖ്യാപിക്കുമെന്നും കരുതുന്നു.
Content Highlights: Indian Stock Market Outlook: Positive Start Amid Global Uncertainty
Published: 05 Nov 2024, 10:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented