
ഈ വര്‍ഷം തുടക്കം മുതല്‍ അറ്റ വില്പനക്കാരായിരുന്ന വിദേശ നിക്ഷേപകര്‍ പെട്ടെന്ന് 'യൂ ടേണ്‍' എടുത്തത് എന്തുകൊണ്ടാകാം? ആറ് ദിവസത്തിനുള്ളില്‍, അതായത് ഫെബ്രുവരി 10-16 കാലയളവില്‍ 7252 കോടി രൂപയാണ് രാജ്യത്തെ വിപണിയില്‍ അവര്‍ നിക്ഷേപിച്ചത്. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍നിന്നുള്ള താല്‍ക്കാലിക കണക്കുകള്‍ പ്രകാരം വെള്ളിയാഴ്ച(ഫെബ്രുവരി 16) മാത്രം 1570 കോടി രൂപയുടെ നിക്ഷേപം നടത്തി.
താരതമ്യേന മൂല്യംകുറഞ്ഞ വിപണികള്‍തേടി ഇന്ത്യയില്‍നിന്ന് പുറപ്പെട്ട വിദേശികള്‍ ചൈനയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ തമ്പടിച്ചശേഷമാണ് ഈ തിരിച്ചുവരവ്. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ നിരക്ക് ഉയര്‍ത്തല്‍ തുടരുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് ഈ നിക്ഷേപമെന്നതും ശ്രദ്ധേയമാണ്.
രാജ്യത്തെ ഉപഭോക്തൃ വില സൂചിക ജനുവരിയില്‍ വീണ്ടും ഉയര്‍ന്നതിനുശേഷം നിരക്കുവര്‍ധനവുമായി ആര്‍ബിഐ മുന്നോട്ടുപോയേക്കുമെന്ന സൂചന സാമ്പത്തിക വിഗദ്ധര്‍ നല്‍കിയതിനു പിന്നാലെയാണ് ഈ വരവ്. യുഎസിലും പണപ്പെരുപ്പ നിരക്കുകള്‍ ഉയരുന്ന സൂചനയാണുള്ളത്. ഫെഡ് റിസര്‍വ് വീണ്ടും നിരക്ക് ഉയര്‍ത്തിയാല്‍ അവിടത്തെ ട്രഷറി ആദായം കൂടുമെന്ന് അറിയാമായിരുന്നിട്ടും എന്തുകൊണ്ടാകാം ഈ വരവ്?
രാജ്യത്തെ സാമ്പത്തിക സൂചകങ്ങള്‍ ശക്തമായി തുടരുന്നതാണ് വിദേശികളെ വീണ്ടും ആകര്‍ഷിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. രാജ്യം നടപ്പ് സാമ്പത്തിക വര്‍ഷം ഏഴു ശതമാനം വളര്‍ച്ചനേടുമെന്ന അനുമാനം തന്നെയാണതിന് പിന്നില്‍. വികസ്വര വിപണികളില്‍തന്നെ ഉയര്‍ന്ന വളര്‍ച്ചാ പ്രതീക്ഷയാണിത്. വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റ് പ്രഖ്യാപനങ്ങളും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനുള്ള സൂചന നല്‍കുന്നുണ്ട്.
ഉയര്‍ന്ന മൂല്യത്തേക്കാള്‍ സാമ്പത്തിക വളര്‍ച്ചയ്ക്കാണ് വിദേശ നിക്ഷേപകര്‍ ഊന്നല്‍ നല്‍കുന്നത്. അതിന്റെ വ്യക്തമായ സൂചനയാണ് ഈ തിരിച്ചവരവിന് പിന്നിലെന്നത് വ്യക്തം. ചൈനാ പ്ലസ് നീക്കം, പ്രതീക്ഷ നല്‍കുന്ന സാമ്പത്തിക സൂചകങ്ങള്‍, സംരംഭങ്ങളെ പിന്തുണയ്ക്കുന്ന സര്‍ക്കാര്‍ നയം എന്നിവയുമായി താരതമ്യംചെയ്യുമ്പോള്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മികച്ച സ്ഥാനത്താണ്.
എം.എസ്.സി.ഐ എമേര്‍ജിങ് മാര്‍ക്കറ്റ് സൂചിക 2023ല്‍ 30ശതമാനത്തിലധികം ഉയര്‍ന്നു കഴിഞ്ഞു. ബുള്ളിഷ് വിപണിയുടെ സൂചനകളാണ് ഇത് നല്‍കുന്നത്. യുഎസ്-ചൈന ബന്ധത്തിലെ വിള്ളല്‍, മറ്റ് വികസ്വര വിപണികള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കും. ഇക്കാരണങ്ങള്‍ക്കുണ്ടുതന്നെ വരും ദിവസങ്ങളിലും വിദേശ നിക്ഷേപകരുടെ ഒഴുക്ക് തുടരുമെന്നാണ് വിപണിയില്‍നിന്നുള്ള വിലയിരുത്തല്‍.
Content Highlights: FIIs taking a U-turn: Why the comeback?
Published: 17 Feb 2023, 02:06 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented